Chapter Title : ആനയും അണ്ണാനും [Jumailath]
വട്ടങ്ങളൊക്കെ നോക്കേണ്ടത് കൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ അമ്മൂമ്മ തന്നെയാണ് കാലൊടിയുന്നത് വരെ ചെയ്തു കൊണ്ടിരുന്നത്. അത് കൊണ്ട് ഒരു മെച്ചമുണ്ടായത് എന്താന്ന് വെച്ചാൽ വീട്ടുകാര്യങ്ങളൊക്കെ എനിക്ക് നന്നായി ചെയ്യാനറിയാം.
''നീ അതൊക്കെ ചെയ്യുന്നത് കണ്ട് എപ്പോഴോ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങി"
"ഇന്ന് തന്നെ ഞാൻ പറയാതെ തന്നെ നീ കൊണ്ടോട്ടീന്ന് സാധനങ്ങൾ വാങ്ങി വന്നില്ലേ? യു ജസ്റ്റ് നോ ദീസ് തിങ്സ്. ചിലർക്ക് എല്ലാം കണ്ടറിഞ്ഞ് ചെയ്യാൻ കഴിയും. വേറെ ചിലര് ഒരു കഴകത്തുമില്ലാത്തവരായിരിക്കും"
"യു ആർ ദ ഫെസ്റ്റ് കൈൻഡ്. ഇടക്ക് ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മക്ക് നിന്നേപ്പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. എൻ്റെ കാലം കഴിഞ്ഞാലും തറവാടും കാവും ഒക്കെ കണ്ണൻ കൊണ്ട് നടന്നോളും ന്നാ അച്ഛൻ എല്ലാരോടും പറഞ്ഞേന്നത്"
"എന്നിട്ടാണോ രേണു ആ ഓയിൽ എഞ്ചിനീയറെ കല്യാണം കഴിച്ചത്"?
"ടാ പൊട്ടാ അന്ന് നിന്നോട് ആ ഇഷ്ടം അല്ലായിരുന്നു"
"പിന്നെപ്പഴാ രേണുവിന് 'ആ' ഇഷ്ടം തോന്നിയത്"?
"കുറ്റിക്കാട്ടൂര് വന്നപ്പോ തൊട്ട്. അച്ഛച്ഛനും അമ്മമ്മയും പോയേപ്പിന്നെ നമ്മള് രണ്ടും ഒറ്റക്കായിരുന്നല്ലോ.രാത്രി ഇരുന്ന് കരയുന്ന എന്നെ നീ വന്ന് ആശ്വസിപ്പിക്കുമ്പോ ഞാൻ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ ഓർക്കും. വീട്ടിൽ ഓരോ കാര്യം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് കണ്ട്, സരോവരം പാർക്കിൽ കുട്ടികളേപ്പോലെ അന്ന് കളിച്ചപ്പോ....''
രേണു പറഞ്ഞു നിർത്തി.
''കളിച്ചപ്പോ?ബാക്കി പറ രേണൂ''.
"മിക്കവാറും എല്ലാ സത്രീകളും ഡെമി സെക്ഷ്വൽസ് ആയിരിക്കും കണ്ണാ"
"എന്ന് പറഞ്ഞാലെന്താ"?
"അത് ചില ആളുകൾക്കേ സെക്ഷ്വൽ അട്രാക്ഷൻ തോന്നണങ്കിൽ അതിനു മുന്നെ ആഴത്തിലുള്ള ഇമോഷണൽ ബോണ്ടുണ്ടാകണം. വിമെൻ നീഡ് ഇമോഷണൽ ലവ് ബിഫോർ ഗോയിങ്
💬 Comments
View all comments