Chapter Title : ആനി ടീച്ചർ 7 [Amal Srk]
കണി കാണാൻ പാപ്പിച്ചായനും, സഹായി കുട്ടാപ്പിയും വഴി വക്കിൽ കാത്തിരിപ്പുണ്ട്. കണ്ട ഭാവം നടിക്കാതെ ഇരുവരും പാപ്പിയെ കടന്നു പോയി.
എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ, എനിയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. ഉടനെ അയാൾ ആനിയുടെ മുൻപിലായി വഴി മുടക്കി നിന്നു.
" വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വഴീന്ന് മാറ്.. "
ആനി ദേഷ്യത്തോടെ പറഞ്ഞു.
" വിടില്ല.. ഞാൻ… എനിക്ക് പറയാനുള്ളത് കേൾക്കാതെ വിടില്ല ഞാൻ. "
പാപ്പി വിട്ട് കൊടുത്തില്ല.
" എന്റെ പാപ്പിച്ചായാ… ഞങ്ങൾക്ക് സ്കൂളിൽ പോകാനുള്ള സമയമായി ഒന്ന് വഴീന്ന് മാറ് "
ഇത്തവണ സോഫി ടീച്ചറാണ് പറഞ്ഞത്.
" ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല, ആനിയിൽ നിന്നും എനിക്കൊരു മറുപടി കിട്ടാനുണ്ട് അത് കിട്ടിക്കഴിഞ്ഞാൽ ഞാൻ അങ്ങ് പോയേക്കാം… "
" എന്ത് മറുപടിയാ തനിക്ക് അറിയേണ്ടത്..? "
ആനി ചോദിച്ചു.
" ആനി… വെറുതെ ഒന്നും അറിയാത്ത ഭാവം നടിക്കരുത്… എനിക്ക് നിന്നെ ഇഷ്ടമാണെന്നുള്ള കാര്യം ഈ നാട്ടിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാം… എന്നിട്ടും എന്തിനാണ് എന്നോടി ഈ അവഗണന..? ഒന്നുങ്കിൽ ഇഷ്ടം ആണെന്ന് പറയണം, അല്ലെങ്കിൽ ഇഷ്ടം അല്ലെന്ന് പറയണം… വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്തരുത് "
" എന്നിക്ക് ഇഷ്ടം അല്ല… "
" അങ്ങനെ പറയരുത്… ? "
" പിന്നെ ഞാൻ എങ്ങനെ പറയണം..? "
ആനി ദേഷ്യത്തോടെ തന്നെ ചോദിച്ചു.
" I Love U ന്ന് പറ…? "
പാപ്പി തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
" നടക്ക് ടീച്ചറെ… നമ്മക്ക് പോകാം… ഇപ്പൊ തന്നെ സമയം വൈകി.. "
ആനി വീണ്ടും പാപ്പിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.
അണ്ടി പോയ അണ്ണനെ പോലെ അത് നോക്കി നിൽക്കാനേ പാപ്പിക്കായുള്ളു.
" ഇതൊന്നും നടപടിയാക്കുമെന്ന് തോന്നുന്നില്ല പപ്പിച്ചായ... "
കുട്ടാപ്പി പറഞ്ഞു.
" നീ നോക്കിക്കോടാ കുട്ടാപ്പി. ആനി എന്റെ പെണ്ണാ… ഇന്നല്ലെങ്കിൽ നാളെ അവള് എന്നോട് ഇഷ്ടമാണെന്ന് പറയും, അടുത്ത നിമിഷം ഞാൻ അവളെ കെട്ടുകേം ചെയ്യും. "
💬 Comments
View all comments