Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]
സ്ത്രീകളും ഇപ്പൊ ഇങ്ങനെ തന്നെയാ ഡ്രസ്സ് ചെയുന്നത്.." റോഷൻ തന്റെ ഭാര്യയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. അത് ഒരു കണക്കിനു സത്യവുമായിരുന്നു.
"ആണോ.. എനിക്കറിയില്ല ഏട്ടാ. ഈ ലുക്ക് എനിക്ക് ചേരുമോ?.." ആനി ആശങ്കയോടെ ചോദിച്ചു. അതിനു മറുപടിയായി റോഷൻ അവളെ കെട്ടിപ്പിടിച്ചു..
"അതേ ആനി മോളേ.. ഈ സാരിയും, അതുടുത്ത രീതിയും, മേക്കപ്പുമെല്ലാം.. നിനക്ക് നന്നായി ചേരുന്നുണ്ട്.." റോഷൻ ആനിയെ ആവേശത്തോടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് പതിയെ താഴേക്ക് വന്ന് അവളുടെ കണ്ണിൽ നോക്കി ആ തുടുത്ത ചുണ്ടുകളിലും ഒന്ന് ഉമ്മ വെച്ചു..
ആനിയ്ക്ക് അതിഷ്ടമായി. തന്റെ ഭർത്താവിന് ഈ പുതിയ രീതി ഇഷ്ടമാകുമോ എന്നായിരുന്നു ഇതുവരെ അവൾക്കാശങ്ക.. ഇപ്പൊ അത് മാറി. റോഷൻ വീണ്ടും അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തപ്പോൾ അവളും അതിനൊത്തു ചുംബനങ്ങളർപ്പിച്ചു.. അത് ഒരു മിനിറ്റോളം നീണ്ടു. ആനിയെ അമ്പരപ്പിച്ചുകൊണ്ട് റോഷനാ ചുംബനം തുടർന്നു.. അതിന്റെ കൂടെ അവനവളുടെ സാരിയുടെ പിൻ പതുക്കെ വലിച്ചെടുത്തു. ആ മുന്താണി അവളുടെ മാറിൽ നിന്നും കൈ കൊണ്ട് നീക്കി മാറ്റി.. ആനിയുടെ ശ്വാസോച്ഛ്വാസം ക്രമരഹിതമായിരുന്നു.. കുറച്ച് നാളുകളായിരുന്നു അവർ ഇതുപോലെ ഒന്ന് സ്നേഹിച്ചിട്ട്.. പെട്ടെന്നാണ്..
"ഹായ്.. അമ്മ വന്നോ!.." അവരുടെ മകൻ ടിന്റു ഹാളിലേക്ക് ഓടി വന്നു. ആനിയും റോഷനും അവന്റെ ഒച്ച കേട്ട് വേഗം അകന്നു മാറി. അവൾ സാരി വീണ്ടും നേരെയാക്കിക്കൊണ്ട് മോന്റെ നേരെ തിരിഞ്ഞു. ടിന്റുമോൻ ഓടിവന്ന് അവന്റെ അമ്മയെ കെട്ടിപ്പിടിച്ചു. ആനി റോഷനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ടിന്റുവുമായി സംസാരിക്കാൻ തുടങ്ങി. ആ സമയം റോഷൻ പുറകിൽ നിന്ന്
💬 Comments
View all comments