Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]
അദ്ദേഹം കൂടെ അല്ലേ നമുക്കുള്ള സാലറി ഒക്കെ തരുന്നെ?" ആനി ആശ്ചര്യത്തോടെ ചോദിച്ചു.
"എന്തെങ്കിലും എക്സ്ട്രാ വേണമെങ്കിൽ, നമുക്കത് അങ്ങേരു വഴി ശെരിയാക്കാം.." ടോണി അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
"ഓഹ് ഹ ഹ.. ഓക്കെ അതൊക്കെ പിന്നീടത്തെ കാര്യം. ഇപ്പൊ നമുക്കുള്ള പ്രോജക്റ്റിനെക്കുറിച്ച് എന്തെങ്കിലും ഡോക്യുമെന്റുകൾ നിങ്ങൾടെ പക്കലുണ്ടോ?" ആനി ചോദിച്ചു. അതിനു മറുപടിയായി..
"യെസ്! ഇനി എന്റെ ഊഴം.." റെമോ അവന്റെ കസേരയും നീക്കിക്കൊണ്ട് വേഗം ആനിയുടെ അരികിൽ പോയി ഇരുന്നു. അതുകണ്ട് ആനിയ്ക്ക് ചിരി വന്നു. ബാക്കി രണ്ടുപേരും റെമോയെ കണ്ണും മിഴിച്ച് നോക്കി.
റെമോ അവളുടെ കയ്യിൽ നിന്നും മൗസ് വാങ്ങിച്ചുകൊണ്ട് കമ്പനി വെബ്സൈറ്റിൽ കയറി അവർക്കുള്ള ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാൻ തുടങ്ങി. റെമോ പൊതുവെ അൽപ്പം നാണക്കാരനായിരുന്നു. പക്ഷേ അവന് പ്രോജക്റ്റിനെക്കുറിച്ച് നല്ല ധാരണയുയുണ്ടായിരുന്നു. ആനിയോട് അവൻ ഒഫീഷ്യൽ രീതിയിൽ അതിനെക്കുറിച്ചെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. അവൾക്കുള്ള സംശയങ്ങളും തീർത്തുകൊടുത്തു. മറ്റുള്ള രണ്ടുപേരും അവരെ നോക്കി ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ അതും കഴിഞ്ഞപ്പോൾ ആനി എല്ലാവർക്കും നന്ദി പറഞ്ഞു.
"ഞങ്ങളോട് നന്ദിയൊന്നും പറയേണ്ട കാര്യമില്ല ആനി ചേച്ചീ.. നിങ്ങളെപ്പോലുള്ള സുന്ദരികളായ സ്ത്രീകളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും റെഡി ആയിരിക്കും!.." ടോണി പല്ലിളിച്ചുകൊണ്ട് പറഞ്ഞു. ആനി അതുകേട്ട് അല്പം നാണിച്ചു. ഈ ടോണി ആണ് കൂട്ടത്തിൽ ഏറ്റവും വഷളൻ എന്നവൾ മനസ്സിൽ കണക്കു കൂട്ടി. എന്നാലും ആ കുറഞ്ഞ സമയം കൊണ്ടു തന്നെ മൂവരെയും ആനിയ്ക്ക് ബോധിച്ചു. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി, അവൾക്ക് മൂന്ന് അനിയന്മാരെ കൂടി കിട്ടിയെന്ന സന്തോഷമായിരുന്നു..
അങ്ങനെ ആ
💬 Comments
View all comments