0%

Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]

Author : Kambikathakal Read All Parts 1.2K

തോന്നുന്നു" ആനി നാണത്തോടെ പറഞ്ഞു.

ആനി അതുകേട്ട് തല താഴ്ത്തി.. അവൾക്ക് വിഷമമായെന്നു മനസ്സിലായപ്പോൾ..

"സ്റ്റോപ്പ്‌ വറിയിങ് ഡാ.. എന്തായാലും ഞാൻ നിനക്ക് പുതിയ സാരികൾ വാങ്ങി തന്നില്ലേ? നീ മറ്റൊന്നും ആലോചിച്ച് ടെൻഷൻ ആവാതെ കുറച്ച് നാൾ കൂടി ഞാൻ കാണിച്ചത് പോലെ അവ ധരിക്കുന്നത് തുടരുക. എന്നിട്ടും നിനക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, പഴയ രീതിയിലേക്ക് മാറിക്കോ.." ചിത്ര കൂട്ടിച്ചേർത്തു.

ആനിക്ക് ചിത്രയുടെ വാക്കുകൾ ശരിയാണെന്ന് തോന്നി. അവൾ പിന്നെ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് തലകുലുക്കി സമ്മതം മൂളി. എന്തായാലും ജോലി ചെയ്യുന്ന സ്ഥലത്ത് ഒരാളും തന്റെ മേൽ ഒരു വൃത്തികേടും കാണിക്കില്ല. അപ്പൊ പിന്നെ താൻ ഇങ്ങനെ വസ്ത്രം ധരിച്ചാലും എന്ത് പ്രശ്നമുണ്ടാവാനാ.. ഇനി പഴയതുപോലെ വലിച്ചു കെട്ടി സാരിയും ഉടുത്തു കൊണ്ട് ചെന്നാൽ അവർക്കും മടുപ്പു തോന്നി തന്നെയങ്ങു പിരിച്ചു വിടും.. " ആനി ചിന്തിച്ചു.

"ആനി, നീ ഇന്നു മുതൽ ഒരു പുതിയ ആളാണ്. ഈ ലൈഫ് ഒന്നേ ഉള്ളു. അത് നിന്റെ ഈഗോ കാരണം നശിപ്പിച്ചു കളയരുത്. നിനക്കത് അക്‌സെപ്റ്റ് ചെയ്യാനൽപ്പം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ അത് ഭാവിയിൽ ഫലം ചെയ്യും.." ആനിയുടെ വീടിന്റെ മുറ്റത്ത് കാർ എത്തിയപ്പോൾ ചിത്ര അവൾക്ക് ഉറപ്പ് നൽകി.

"മ്മ് താങ്ക്സ് ചിത്ര.. ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കും. ഇന്നത്തെ ലിഫ്റ്റിനും താങ്ക്സ്.. നാളെ മുതൽ ഞാൻ ബസിൽ പൊയ്ക്കോളാം. അല്ലേൽ നിന്റെ റൂട്ട് കൂടി ഡബിൾ ആവും. എനിക്കിവിടുന്ന് അടുത്തല്ലേ. ബൈ ഡാ.." കാറിൽ നിന്നിറങ്ങി ചിത്രയ്ക്ക് കൈ വീശി ടാറ്റാ

💬 Comments

View all comments