0%

Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]

Author : kkstories Read All Parts 1.6K

ഇന്നവൾ ഒരു പച്ച ബ്ലൗസും അതിനൊത്ത ഇളംപച്ച ഷിഫോൺ സാരിയുമാണ് തിരഞ്ഞെടുത്തത്. അതവളുടെ സൗന്ദര്യം ഒന്നുകൂടി കൂട്ടിയെന്നു വേണമെങ്കിൽ പറയാം.

അങ്ങനെയവൾ വീടും പൂട്ടിയെടുത്ത് ഒരു ടാക്സി വിളിച്ച് തന്റെ ഓഫീസിലേക്ക് തിരിച്ചു..

വൈകിട്ട് 3 മണി..

"ഹ്.. ഹലോ?.. റോഷേട്ടാ.." ആനിയായിരുന്നു ഫോണിൽ. റോഷൻ ആ സമയം തന്റെ ബാങ്കിലായിരുന്നു.

"ഏയ് ഹലോ ആനി? എന്ത് പറ്റി.. ഏഹ്, നീ കരയുകയാണോ?" റോഷൻ ആശങ്കയോടെ തന്റെ പ്രിയപത്നിയോടു ചോദിച്ചു.

"അത്.. റോഷേട്ടാ.. എന്നെ പിരിച്ചുവിട്ടു.. ഓഫീസിൽ നിന്ന്.. അവർ ഇപ്പോൾ വിവരം അറിയിച്ചതേയുള്ളൂ എന്നോട്.. ഒരു നോട്ടീസ് പിരീഡ് പോലും ഇല്ലാതെ.."

റോഷൻ ചോദിച്ചു, "കാരണം എന്താണെന്ന് പറഞ്ഞോ അവർ?"

"അവരുടെ പുതിയ പ്രൊജക്റ്റിന് ചില ബഡ്ജറ്റ് കട്ട്‌സ് ഉണ്ടെന്നോ മറ്റോ പറഞ്ഞു.." ആനി തുടർന്നു, "അവർ പറഞ്ഞതിൽ പകുതിയും എനിക്ക് മനസ്സിലായില്ല ഏട്ടാ.. ആ ഓഫീസിൽ രാത്രി ഇരുന്നു പോലും കഠിനാധ്വാനം ചെയ്ത ആളാണ് ഞാൻ.. എന്നിട്ടിപ്പോ ആ എന്നെയാ അവർ ആദ്യമേ പുറത്താക്കിയത്.." ആനി കരച്ചിലിന്റെ ഇടയിലൂടെ പറഞ്ഞൊപ്പിച്ചു.

"ആനി, നീ ടെൻഷൻ ആവാതെ.. നീ ഇപ്പോ എവിടെയാണ്?" അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് റോഷൻ ചോദിച്ചു.

"ഞാൻ ഓഫീസിൽ തന്നെയാ.. ഇറങ്ങുന്നതിനു മുൻപ് എന്റെ ക്യൂബ് വൃത്തിയാക്കിയിട്ട് ബാഡ്ജ് അവർക്ക് കൈമാറണം." ആനി മറുപടി പറഞ്ഞു.

"ഹ്മ്മ് ശരി, ഞാൻ വന്ന് നിന്നെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം. നീ അവിടെ വെയ്റ്റ് ചെയ്യ്." റോഷൻ പറഞ്ഞു.

"വേണ്ട വേണ്ട.. ഞാൻ ഓട്ടോ പിടിച്ച് വീട്ടിലേക്ക് വരാം ഏട്ടാ.. ഏട്ടന്റെ ജോലി കൂടി വെറുതെ

💬 Comments

View all comments