Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]
ടിന്റു സ്കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മുതൽ അതുമൊരു പ്രശ്നമായി മാറുകയായിരുന്നു.
റോഷൻ മാന്യമായ ശമ്പളമുള്ള ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. പക്ഷേ അവർ താമസിക്കുന്ന നഗരജീവിതവുമായി പൊരുത്തപ്പെടാൻ അത് പര്യാപ്തമായിരുന്നില്ല. ടിന്റുമോന്റെ സ്കൂളിന്റെ ചെലവുകൾ കൂടിച്ചേർന്നത് സ്ഥിതി കൂടുതൽ വഷളാക്കിയതേയുള്ളൂ. അവന് ആ നഗരത്തിലെ വളരെ നല്ലൊരു സ്കൂളിലാണ് അഡ്മിഷൻ തരപ്പെട്ടത്.
ആനി നഗരജീവിതം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവൾ കണ്ണൂരിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ചു വളർന്നതാണ്. റോഷനെ വിവാഹം കഴിച്ചതിനുശേഷം മാത്രമാണ് അവൾ ആദ്യമായി നഗരത്തിലേക്ക് മാറിയത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ ആദ്യ വർഷത്തിനുശേഷം ആനി ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. റോഷനും അവളെ പിന്തുണച്ചു. അതിനായി കമ്പ്യൂട്ടർ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ പണം നൽകി. അവളുടെ ആഗ്രഹങ്ങൾ തന്നാൽ കഴിയുന്ന പോലെ നിറവേറ്റുന്ന ഒരു ഉത്തമ ഭർത്താവ് തന്നെയായിരുന്നു റോഷൻ..
ആനി അവളുടെ ചിന്തകൾക്കിടയിൽ ഓട്ടോ തന്റെ വീട്ടുമുറ്റത്ത് എത്തിയതറിഞ്ഞു. മീറ്റർ ചാർജ് കൊടുത്ത് ഓട്ടോയിൽ നിന്ന് ഇറങ്ങവേ ആ ഓട്ടോക്കാരനും തന്റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കികൊണ്ട് ഇരുന്നത് അവൾ കണ്ടെങ്കിലും അപ്പോൾ അതിനൊന്നും പ്രതികരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആനിയപ്പോൾ. അയാൾ പിന്നെ അയാളുടെ പാടും നോക്കി പോയി.
വീട്ടിൽ കയറി വാതിലടച്ച ശേഷം ഒടുവിലൊന്ന് ഒറ്റയ്ക്കായ ആനി അവിടെ ടൈൽസ് ഇട്ട് മനോഹരമാക്കിയ തറയിലിരുന്ന് പൊട്ടിക്കരഞ്ഞു. ആരും തന്റെ കരച്ചിൽ കേൾക്കാനില്ലെന്ന സമാധാനം മാത്രമായിരുന്നു അവൾക്ക്. ഒന്ന് നോർമലാവാൻ ആനിക്ക് ഒരുപാട് സമയമെടുത്തു. ഒടുവിലവൾ കണ്ണുനീരെല്ലാം തുടച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ മുറിയിൽ ചെന്ന് ഡ്രെസ്സ് മാറ്റിക്കൊണ്ട് ഒരു നൈറ്റി എടുത്തണിഞ്ഞു. പിന്നെയവൾ വീടിന്റെ മാറാലയെല്ലാം വൃത്തിയാക്കി, അലക്കാനുള്ള തുണികളും കഴുകി ഉണക്കാനിട്ട്, ചായയുണ്ടാക്കി കുടിക്കാൻ തുടങ്ങി. അപ്പോഴാണ്..
"അമ്മേ.." ടിന്റുമോൻ വാതിലും തുറന്നുകൊണ്ട് അലറിവിളിച്ചുകൊണ്ട് തന്റെ അമ്മയുടെ അടുത്തേക്ക് ഓടി വന്നത്. ആനിയ്ക്ക് തന്റെ മോനെ കണ്ടപ്പോൾ ഉള്ളിലെ സങ്കടമെല്ലാം മറന്നു പോയി. മോൻ ഓടിവന്ന് സോഫയിലിരുന്ന അവളുടെ കാലിൽ കെട്ടിപ്പിടിച്ചു.
"ആ ടിന്റുക്കുട്ടാ.. അമ്മയുടെ പൊന്നുമോനിങ്ങു എത്തിയോ.." 8 വയസ്സുള്ള തന്റെ മകനോട് ഒരു പുഞ്ചിരി സമ്മാനിച്ച് ആനി ചോദിച്ചു.
"മ്മ്മ് അച്ഛനാ എന്നെ വിളിച്ചോണ്ട് വന്നത്.
💬 Comments
View all comments