Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]
കണ്ണോടിച്ചു. തനിക്ക് എവിടെയാണ് പിഴച്ചത് എന്ന് ചിന്തിച്ചു. ആനി അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരു വർഷമായിരുന്നു. അവളെ ഇതിനകം രണ്ട് തവണ അവർ പുറത്താക്കാൻ ശ്രെമിച്ചിരുന്നു. അവൾ തന്റെ ഭർത്താവ് റോഷനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ജോലിയെ കുറിച്ച് ചിന്തിച്ചതുപോലും. പണം ആദ്യമൊന്നും ഒരു വിഷയമല്ലായിരുന്നു. പക്ഷേ പിന്നെ തങ്ങളുടെ മകൻ ടിന്റു സ്കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മുതൽ അതുമൊരു പ്രശ്നമായി മാറുകയായിരുന്നു.
റോഷൻ മാന്യമായ ശമ്പളമുള്ള ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. പക്ഷേ അവർ താമസിക്കുന്ന നഗരജീവിതവുമായി പൊരുത്തപ്പെടാൻ അത് പര്യാപ്തമായിരുന്നില്ല. ടിന്റുമോന്റെ സ്കൂളിന്റെ ചെലവുകൾ കൂടിച്ചേർന്നത് സ്ഥിതി കൂടുതൽ വഷളാക്കിയതേയുള്ളൂ. അവന് ആ നഗരത്തിലെ വളരെ നല്ലൊരു സ്കൂളിലാണ് അഡ്മിഷൻ തരപ്പെട്ടത്.
ആനി നഗരജീവിതം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവൾ കണ്ണൂരിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ചു വളർന്നതാണ്. റോഷനെ വിവാഹം കഴിച്ചതിനുശേഷം മാത്രമാണ് അവൾ ആദ്യമായി നഗരത്തിലേക്ക് മാറിയത്. സാമ്പത്തിക പ്രശ്നങ്ങളുടെ ആദ്യ വർഷത്തിനുശേഷം ആനി ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. റോഷനും അവളെ പിന്തുണച്ചു. അതിനായി കമ്പ്യൂട്ടർ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ പണം നൽകി. അവളുടെ ആഗ്രഹങ്ങൾ തന്നാൽ കഴിയുന്ന പോലെ നിറവേറ്റുന്ന ഒരു ഉത്തമ ഭർത്താവ് തന്നെയായിരുന്നു റോഷൻ..
ആനി അവളുടെ ചിന്തകൾക്കിടയിൽ ഓട്ടോ തന്റെ വീട്ടുമുറ്റത്ത് എത്തിയതറിഞ്ഞു. മീറ്റർ ചാർജ് കൊടുത്ത് ഓട്ടോയിൽ നിന്ന് ഇറങ്ങവേ ആ ഓട്ടോക്കാരനും തന്റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കികൊണ്ട് ഇരുന്നത് അവൾ കണ്ടെങ്കിലും അപ്പോൾ അതിനൊന്നും പ്രതികരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആനിയപ്പോൾ. അയാൾ പിന്നെ അയാളുടെ പാടും നോക്കി പോയി.
വീട്ടിൽ കയറി
💬 Comments
View all comments