Chapter Title : ആണ്‍കുട്ടി [Master]
ഞാനീ പടി കയറില്ല; ഉറപ്പ്” ധൈര്യം സംഭരിച്ച് അവന്‍ പറഞ്ഞു.
നായര്‍ അവനെ അടിമുടി നോക്കി; പിന്നെ തലയാട്ടിയിട്ട് ഉള്ളിലേക്ക് വിളിച്ചു.
“കമോണ്‍ ഇന്‍”
“സരസ്വതീ, ചായ” പ്രിന്‍സ് സോഫയില്‍ ഇരുന്നപ്പോള്‍ നായര്‍ ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“വേണ്ട സര്‍, ഞാന്‍ കുടിച്ചതാണ്” അവന്‍ വേഗം ഇടപെട്ടു.
“നോ, നിങ്ങള്‍ കുടിക്കണം. ബിക്കോസ് യു ആര്‍ മൈ ഗസ്റ്റ് നൌ” പട്ടാളക്കാരന്റെ കാഠിന്യം. പ്രിന്‍സ് തലയാട്ടി.
“നൌ കമോണ്‍; എന്താണ് സംസാരിക്കാനുള്ളത്?” നായര്‍ സോഫയിലേക്ക് വിശാലമായി ചാരി.
നായരെ ആദ്യമായി നേരില്‍ക്കണ്ട് സംസാരിക്കുകയാണ് അവന്‍. മനസ്സ് വരുതിയില്‍ നില്‍ക്കാതെ കുരങ്ങനെപ്പോലെ ചാടുന്നു. പ്രിന്‍സ് ശ്വാസം ശക്തമായി ഉള്ളിലേക്ക് വലിച്ച് ഒരു നിമിഷം കണ്ണടച്ച ശേഷം മെല്ലെ നിശ്വസിച്ചു.
“സര്‍, പാര്‍വ്വതിയെ എനിക്കിഷ്ടമാണ്; അങ്ങെനിക്കവളെ വിവാഹം ചെയ്തുതരണം”
ചായയുമായി എത്തിയ സരസ്വതി ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവര്‍ വാ പിളര്‍ന്ന് നായരെയും അവനെയും മാറിമാറി നോക്കി.
“ഏതാ ചേട്ടാ ഈ ചെക്കന്‍? ഇവനെന്താണീ പറയുന്നത്?” കോപത്തോടെ അവര്‍ ചോദിച്ചു.
“നീ ചായ അവന് കൊടുക്ക്; എന്നിട്ട് ഇരിക്ക്” ശാന്തമായി നായര്‍ പറഞ്ഞു. സരസ്വതി ക്രുദ്ധഭാവത്തോടെ ചായയെടുത്ത് അവന് നല്‍കി. പ്രിന്‍സിന് വാങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
അവന് ചായകുടിക്കാനുള്ള സമയം നല്‍കി നായര്‍ കാത്തിരുന്നു. ഒരു ഭിത്തിയുടെ അപ്പുറത്ത് വീര്‍പ്പുമുട്ടലോടെ, ശ്വാസമടക്കിപ്പിടിച്ച് പാര്‍വ്വതിയും. അവളെക്കാള്‍ പിരിമുറുക്കത്തിലായിരുന്നു സരസ്വതിയമ്മ. അവര്‍ക്ക് പക്ഷെ യാതൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
“മോള്‍ ഇതെന്നോട് പറഞ്ഞിരുന്നു. നിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും എല്ലാം അവളെനിക്ക് നല്‍കി. അപ്പോള്‍ത്തന്നെ ഞാനെന്റെ തീരുമാനവും അറിയിച്ചിരുന്നു. നിന്നോട് അവളതു പറഞ്ഞില്ലേ?” അവന്‍ ചായ
💬 Comments
View all comments