0%

Chapter Title : ആണ്‍കുട്ടി [Master]

Author : Master Read All Parts 305
കുടിച്ചു തീര്‍ന്നപ്പോള്‍ നായര്‍ ചോദിച്ചു. “പറഞ്ഞു സര്‍. മറ്റൊന്നുകൂടി അവള്‍ പറഞ്ഞു. അച്ഛന് അവളോടുള്ള സ്നേഹത്തെപ്പറ്റി. അങ്ങ്, അല്‍പ്പമെങ്കിലും മോശം സ്വഭാവമുള്ള ഒരച്ഛന്‍ ആയിരുന്നെങ്കില്‍ എന്നവള്‍ മോഹിക്കുകയും ചെയ്യുന്നുണ്ട്. കാരണം അങ്ങയുടെ മനസ്സിനെ വേദനിപ്പിച്ച് അവള്‍ എന്നെയെന്നല്ല, ഒരാളെയും സ്വീകരിക്കില്ല” നായരുടെ പക്വവും ശാന്തവുമായ പെരുമാറ്റം നല്‍കിയ ഊര്‍ജ്ജത്തോടെ പ്രിന്‍സ് മനസ്സ് തുറന്നു. “അവളെന്റെ മോളാ; അങ്ങനാ ഞാനെന്റെ കുഞ്ഞിനെ വളര്‍ത്തിയത്. മതിമതി, ഇനി നീയൊന്നും പറയണ്ട. ഇറങ്ങി പോയാട്ടെ. നല്ല വീടുകളിലെ പെണ്‍പിള്ളേരെ വലവീശിപ്പിടിക്കാന്‍ നടക്കുന്നവന്‍” അക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയയിരുന്ന സരസ്വതിയമ്മ ചീറി. നായര്‍ രൂക്ഷമായി അവരെ ഒന്ന് നോക്കി. സന്ദേശം മനസ്സിലായ ആ സ്ത്രീ, മെല്ലെ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. പാര്‍വ്വതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഭിത്തിയിലേക്ക് ചാരി നിശബ്ദം തേങ്ങി. തനിക്കുവേണ്ടി പ്രിന്‍സ് അവഹേളിക്കപ്പെടുന്നു! “സോ, ദാറ്റ് ഈസ് ദ എന്ഡ് ഓഫ് ദ സ്റ്റോറി. ശരിയല്ലേ” നായര്‍ അവനോടു ചോദിച്ചു. “പക്ഷെ സര്‍, ഞാന്‍ പാറുവിനെ അല്ലാതെ മറ്റൊരു പെണ്ണിനേയും വിവാഹം ചെയ്യില്ല” “അത് നടക്കില്ലല്ലോ മോനെ. കാരണം എനിക്ക് പ്രണയ വിവാഹങ്ങളില്‍ വിശ്വാസമില്ല. ഒരുമിക്കുന്ന നാള്‍വരെ പരസ്പരം ഒന്നാകാന്‍ വേണ്ടിയുള്ള കമിതാക്കളുടെ ത്വര, വിവാഹത്തോടെ ഇല്ലാതാകും. പിന്നെ അവിടെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. ഞാന്‍ അറിഞ്ഞിട്ടുള്ള പ്രണയ വിവാഹങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളാണ്. എന്റെ മകള്‍ക്ക് ദുഖമുണ്ടാക്കുന്നതോ അവളുടെ ജീവിതം തകര്‍ക്കുന്നതോ ആയ ഒരു തീരുമാനവും ഞാനെടുക്കില്ല” നായര്‍ തന്റെ മനസ്സ് അവന്റെ മുന്‍പാകെ തുറന്നുകാട്ടി. പ്രിന്‍സിന് സമാധാനവും അസമാധാനവും ഒരുമിച്ചുണ്ടായി. സാധാരണ പ്രേമ വിവാഹങ്ങള്‍ എതിര്‍ക്കപ്പെടുന്നതിനു ഉന്നയിക്കാറുള്ള കാരണങ്ങളില്‍ ഒന്നുംതന്നെയല്ല പാറുവിന്റെ

💬 Comments

View all comments