Chapter Title : ആണ്‍കുട്ടി [Master]
അച്ഛന്‍ പറയുന്നത്. ഇവിടെ താന്‍ നിരായുധനാകുകയാണോ? ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവന്‍ പതറി. നായര്‍ ഒരു പുഞ്ചിരിയോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു; കര്‍ട്ടന്റെ അപ്പുറത്ത് നിന്നും കോപത്തോടെ വീക്ഷിക്കുന്ന ഭാര്യയെ ഗൌനിക്കാതെ.
പറയാനായി വന്നത് പ്രിന്‍സ് മറന്നു. ഇവിടെ താനുദ്ദേശിച്ച തരത്തിലുള്ള ആളേയല്ല പാറുവിന്റെ അച്ഛന്‍. പണവും മതവും ഒന്നുംതന്നെ അദ്ദേഹം പറഞ്ഞിട്ടില്ല. എതിര്‍ക്കുന്നത് പ്രണയവിവാഹത്തെ മാത്രമാണ്. അതിന് അതിന്റേതായ കാരണങ്ങളും അദ്ദേഹത്തിനുണ്ട്. അവന്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ മനസ്സ് അയാളുടെ മുന്‍പാകെ തുറന്നിട്ടു:
“സര്‍, ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ പാറു അങ്ങയെക്കുറിച്ച് പറയാറുണ്ട്. എനിക്ക് അച്ഛനില്ല. അമ്മ മാത്രമേ ഉള്ളൂ. വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് അമ്മയെന്നെ പഠിപ്പിച്ചത്. തീരെ പാവപ്പെട്ടവരാണ് ഞങ്ങള്‍.
പക്ഷെ സര്‍, അധ്വാനിച്ചാണ് എന്റെയമ്മ എന്നെ വളര്‍ത്തിയത്. നല്ല പ്രായത്തില്‍ അച്ഛന്‍ മരിച്ചിട്ടും അമ്മ മറ്റൊരാളുടെ പിന്നാലെ പോയില്ല. പ്രേമവിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മ വാടകവീട്ടില്‍ താമസിച്ച് ജോലി ചെയ്തെന്നെ വളര്‍ത്തി. ഞാനൊരു എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് ആണ്. ഇന്നെനിക്ക് ചെറിയൊരു ജോലിയുമുണ്ട്. നാടുവിട്ടുപോയാല്‍ ഇതിലും നല്ല ജോലി ലഭിക്കും. പക്ഷെ അങ്ങനെ ഞാന്‍ പോയാല്‍ എന്റെയമ്മ തനിച്ചാകും. ആ ഒരൊറ്റ കാരണം കൊണ്ട് ഞാന്‍ പുറത്തേക്ക് പോയില്ല. പ്രായമായിക്കൊണ്ടിരിക്കുന്ന എന്റെ അമ്മയ്ക്ക് ഈ സമയത്താണ് എന്റെ സാന്നിധ്യം ആവശ്യമുള്ളത്. ആറക്ക ശമ്പളം ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും ഓഫര്‍ വന്നിട്ടും ഞാനത് വേണ്ടെന്നു വച്ചവനാണ്. ഞാനിവിടെത്തന്നെ ജീവിക്കും. പടപൊരുതി ജീവിക്കാനുള്ള ധൈര്യം എന്റെ അമ്മയില്‍ നിന്നുമെനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിത്രയും സാറിനോട് പറഞ്ഞത്, ഒരു ഭ്രമത്തിന്റെ പേരില്‍ എനിക്കുണ്ടായ ഇഷ്ടമല്ല
💬 Comments
View all comments