Chapter Title : ആന്റി [®൦¥]
ഞാൻ ദേഷ്യപ്പെട്ടൊന്നും ഇല്ല.
,, നീ ഭക്ഷണം കഴിച്ചോ
,, ആഹ്
,, എന്നാൽ പോയി കിടക്കാൻ നോക്ക്.
ഞാൻ റൂമിലേക്ക് നടന്നു. ഇന്ന് തന്നെ ഇവിടം വിടണം നാളെ നേരം പുലർന്നാൽ എല്ലാവരും എല്ലാം അരിയും.
ഞാൻ അമ്മയുടെ വീട്ടിൽ നിന്നും ആന്റി തന്ന പൈസയും ആയി എന്റെ വീട്ടിലേക്ക് ആരും കാണാതെ ഇറങ്ങി.
വീട്ടിൽ ചെന്ന് ബാഗും എടുത്തു ഞാൻ എന്റെ കുറെ ഡ്രെസ്സും പഠിച്ച സർട്ടിഫിക്കറ്റും എല്ലാം എടുത്തു .
കൂടെ പാസ്‌പോർട്ടും, എടുത്തു ഞാൻ രാത്രിയിൽ ഉള്ള ട്രെയിനിൽ ചെന്നൈയ്ക്ക് വണ്ടി കയറി.
വണ്ടിയിൽ വച്ചു ഞാൻ ആദ്യം ചെയ്തത് എന്റെ സിം ഉപേക്ഷിക്കുക എന്നത് ആയിരുന്നു.
ഞാൻ ആന്റിയുടെ നമ്പർ ഫോണിലേക്ക് മാറ്റി എന്റെ സിം വലിച്ചെറിഞ്ഞു.
ഇനി ഒന്നും പേടിക്കാൻ ഇല്ല. എന്നെ ആരും കണ്ടുപിടിക്കില്ല.
ചെന്നൈയിൽ ഞാൻ ഒരു റൂം വാടകയ്ക്ക് എടുത്തു ഒരു മസത്തേക്ക്.
പുതിയ സിം എടുത്തു ആന്റിയെ വിളിച്ചു നമ്പർ കൊടുത്തു.
ആന്റിയോട് എല്ലാം പറഞ്ഞാലോ എന്നു ഞാൻ വിചാരിച്ചു.
ആന്റി എന്നെപ്പറ്റി എന്തു വിചാരിക്കും എന്ന ഭയം കാരണം ഞാൻ ഒന്നും പറഞ്ഞില്ല.
ദിവസങ്ങൾ തള്ളി നീക്കി. ആന്റി വീണ്ടും എനിക്ക് പണം അയച്ചു തന്നു.
നാട്ടിൽ എന്താണ് അവസ്ഥ എന്നു എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.
പഠിത്തത്തിൽ ഉഴപ്പി ജോലിക്ക് പോകുന്നത് കൊണ്ട് എന്നെ കണ്ടൂടാ അച്ഛന്.
ഒന്ന് പറഞ്ഞു രണ്ടാമത് പൊട്ടി തെറിക്കുന്ന മാമൻ.
ഇവർ അറിഞ്ഞാൽ ഞാൻ എന്തായിലും വീട്ടിൽ നിന്നും പുറത്താണ്. അതുകൊണ്ട് മുൻകൂട്ടി ഞാൻ ഇറങ്ങി.
💬 Comments
View all comments