Chapter Title : ആന്റിയിൽ നിന്ന് തുടക്കം 18 [Trollan]
5മണി ആയപോൾ അവൾക് പെയിൻ വരാൻ തുടങ്ങി അവളെ പ്രെസവ റൂമിലേക്കു കൊണ്ട് പോയി. പോകുമ്പോളും എന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. അവളുടെ വേദന കൊണ്ട് പുളയുക ആണേലും അവൾ എന്റെ നേരെ നോക്കി ചിരിച്ചു ആണ് ആ ഓപ്പറേഷൻ റൂമിലേക്കു കയറി പോയത്.
ഞാൻ ആണേൽ ടെൻഷൻ അടിച്ചു അതുന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. എന്റെ ഹൃദയം ഇടിക്കുന്ന ശബ്ദം എനിക്ക് തന്നെ കേൾകാം ആയിരുന്നു.
നീ എന്തിനാടാ ടെൻഷൻ അടികുന്നെ. ഇത് കണ്ടാൽ അവൾ ആണോ നീ ആണോ പെറാൻ പോകുന്നെ എന്ന് ആന്റിയുടെ കമന്റ് അവിടെ സ്റ്റെല്ല യിലും ദിവ്യയിലും ചിരി പാടർത്തി. പക്ഷേ എനിക്ക് ചിരി വന്നില്ല ആ ടെൻഷൻ എന്റെ ഹൃദയം വലിഞ്ഞു മുറിക്കുക ആയിരുന്നു.
ഇനി ഒരു ഇത് എന്റെ ഹൃദയം താങ്ങില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു.
ആന്റിയിലും ആ ടെൻഷൻ ഉണ്ട് പക്ഷേ അത് കാണിക്കുന്നില്ല എന്ന് മാത്രം. ദിവ്യ ആണേൽ ഞാൻ പേര് പോലും കേൾക്കാത്ത അമ്പലത്തിൽ വഴിപാട് നേരൽ ആയി. സ്റ്റെല്ല ആണേൽ അവിടെ ഉണ്ടായിരുന്ന മാതാവിന്റെ മുന്നിൽ മുട്ട് കുത്തി പ്രാർത്ഥന ആയി.
എല്ലാവർക്കും എന്നെ പോലെ പേടി ഉണ്ടെന്ന് അത് കണ്ടപ്പോളെ എനിക്ക് മനസിലായി.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ലേഡി ഡോക്ടർ വന്നു പറഞ്ഞു
കവിത ഒരു ആൻ കുഞ്ഞിന് ജന്മം നൽകി. രണ്ടാളും സുഖം ആയി ഇരിക്കുന്നു.
അത്രയും നേരം ടെൻഷൻ അടിച്ചു ഇരുന്ന എന്റെ മുഖത്തെ സന്തോഷം ഇരച്ചു കയറി
💬 Comments
View all comments