Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
ചെയ്യും..
ഫുഡ് ഒന്നും കഴിക്കാൻ നിൽക്കാതെ വീട് പൂട്ടി ഞാൻ കോളജിലേക്ക് പോന്നു..
POV Shift
"ടീ... ഇങ്ങനെ, ഒന്നും മിണ്ടാതെ ഇരിക്കാനാണോ നീയെന്നെ വിളിച്ചോണ്ട് വന്നത്..."
ഞാൻ ചിന്തകളിൽ നിന്നുണർന്നു രമ്യയെ നോക്കി..
രമ്യ എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്.. എന്റെ ചുരുക്കം ചില കൂട്ടുകാരിൽ ഒരാൾ.. ഇവളോട് മാത്രമാണ് ഞാനെന്റെ പേർസണൽ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുള്ളു...
ഓഫീസിൽ നിന്നിറങ്ങിയപ്പോളാണ് രമ്യയെ കണ്ടത്.. വല്ലപ്പോഴും ആണ് അവളെ കാണാൻ കിട്ടുന്നത്.. കണ്ടപാടെ ഞാൻ ചെന്നു അവളെയും കൂട്ടി ഞങ്ങൾ സ്ഥിരമായി വരുന്ന റെസ്റ്റോറന്റിൽ പ്രൈവറ്റ് ഏരിയയിൽ ചെന്നിരുന്നു..
"അല്ലേലും നീ പണ്ടേ അത്ര മിണ്ടുന്ന ടൈപ്പ് അല്ലല്ലോ.. ഞാനാണല്ലോ വായാടി... അപ്പൊ ഞാൻ തന്നെ ചോദിക്കാം... എന്തൊക്കെയാ വിശേഷം... അപ്പു എവിടെപ്പോയി..." ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവൾ തുടർന്നു..
"അ..അവൻ കോളേജിൽ... "
"ടി... നീ ഓക്കെ അല്ലെ.. വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് എന്താ പറ്റിയേ..?"
"നിനക്ക് തോന്നുന്നതാ.. ഞാൻ ഓക്കെ ആണ്.."
മുഖത്തെ വിഷാദഭാവം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവളെ നോക്കി..
"മ്മ്... അത് ചുമ്മാ.. നീ ചോദിച്ചാൽ പറയില്ല എന്നെനിക്കറിയാം.. അതുകൊണ്ട് ഞാനൊന്നും ചോദിക്കുന്നില്ല.."
അതെനിക്കല്പം ആശ്വാസം പകർന്നു
"പിന്നെ.. രണ്ട് ദിവസം മുൻപ് ഞാൻ അഞ്ജുവിനെ കണ്ടിരുന്നു..."
ഞാനവളുടെ മുഖത്തേക്ക് നോക്കി...
"നീ ഇപ്പോഴും അവളോട് പിണക്കമാണോ...?"
എനിക്ക് വാക്കുകളില്ലായിരുന്നു
"നിന്നെ അവള് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ട്ടോ... നിന്നെപ്പറ്റി.. നിങ്ങൾ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള ഒരുപാട് കാര്യങ്ങളൊക്കെ അവളെന്നോട് വാതോരാതെ പറഞ്ഞു..."
അഞ്ജുവിന്റെ ഓർമകൾ എന്റെ മനസ്സിലൂടെ കടന്നുപോയി... അവയെന്നെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പോലെ ഒരു തോന്നൽ...
"നീ എന്നോട് ദേഷ്യപ്പെടില്ലെങ്കിൽ ഒരു കാര്യം പറയാം..."
രണ്ടുനിമിഷത്തെ മൗനത്തിന് ശേഷം അവൾ എന്നെ നോക്കി.
"നീ എപ്പോഴെങ്കിലും ഓപ്പോസിറ്റ് സൈഡ് ചിന്തിച്ചിട്ടുണ്ടോ..?"
ഞാനവളെ ഉറ്റുനോക്കി...
"ദേവേട്ടൻ അപ്പൂനെ മിസ്സ് ചെയ്യുന്നുണ്ടാവില്ലേ എന്ന്.. "
പെട്ടന്നെന്നിൽ ദേഷ്യം ഇരച്ചുകയറി...
ദേവൻ!... ഞാൻ മറക്കാൻ ശ്രമിക്കുന്ന അയാളുടെ മുഖവും ഓർമകളും എന്റെ മനസ്സിലേക്ക് വീണ്ടും വന്നു... രക്തയോട്ടം വർധിക്കുന്ന പോലെ... അയാളെ പിച്ചിച്ചീന്താനുള്ള വെറുപ്പിൽ ചെയറിൽ
💬 Comments
View all comments