Chapter Title : ആരതി 11 [സാത്താൻ]
ശെരി. എനിക്ക് അറിയാമായിരുന്നു നീ എന്നെ ഒന്നും ചെയ്യില്ല എന്ന്. ഒന്നും അല്ലങ്കിലും നമ്മൾ ഫ്രണ്ട്‌സ് അല്ലെ. നീ പറഞ്ഞതൊക്കെ എനിക്ക് സമ്മതം ആണ് എനിക്ക് ഒന്നും വേണ്ട എന്റെ ജീവൻ മാത്രം മതി.
തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ജോൺ അർജുൻ പറഞ്ഞതൊക്കെ സമ്മതിച്ചു ഹൈറേഞ്ചിലെ അവന്റെ ബംഗ്ലാവിലേക്ക് പോവാൻ റെഡി ആയി എന്നാൽ അപ്പോഴും അർജുന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു ചെകുത്താന്റെ ചിരി അതൊന്നും മനസ്സ്സിലാവാതെ ജോൺ പോവാൻ റെഡി ആയി. അർജുന്റെ കൂട്ടാളികൾ ജോണിനെ കസേരയോട് കൂടെ തന്നെ വണ്ടിയിൽ കയറ്റി യാത്ര തുടർന്ന്. ഏകദേശം 6മണിക്കൂറോളം യാത്ര ചെയ്ത് അവർ തേനിയിൽ ഉള്ള ബംഗ്ലാവിൽ എത്തി. അവിടെ അരുണിനെ കുഴിച്ചു മൂടിയ മുറിയിൽ തന്നെ ജോണിനെ അർജുന്റെ കൂട്ടാളികൾ കൊണ്ടുപോയി ഇരുത്തി. ശേഷം അങ്ങോട്ട് എത്തിയ അർജുൻ പറഞ്ഞ പ്രകാരം എല്ലാ എഗ്രിമെന്റ് കളിലും ജോൺ ഒരു മടിയും കൂടാതെ തന്നെ ഒപ്പിട്ട് നൽകി. എല്ലാം കഴിഞ്ഞ ശേഷം അവൻ അർജുനോട് പറഞ്ഞു
ജോൺ : അർജുൻ നീ വളരെ നല്ലവൻ ആണ് അത് കൊണ്ടാണ് നീ എന്നെ വെറുതെ വിട്ടത്. നന്ദിയുണ്ട് ഒരുപാട് നന്ദി. അതും പറഞ്ഞു അവൻ അർജുനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.
അർജുൻ അവന്റെ കൈകളെ തടഞ്ഞ ശേഷം അവനോട് ആയി പറഞ്ഞു.
അർജുൻ : സന്തോഷം പ്രകടിപ്പിക്കാൻ ഒക്കെ ഒരുപാട് സമയം ഇനിയും ബാക്കിയുണ്ട് ജോൺ. നിന്നെ ഒറ്റക്ക് എനിക്ക് അത്രയും ദൂരം വിടാൻ പറ്റില്ലല്ലോ അത്കൊണ്ട് തന്നെ നിന്റെ കുടുംബത്തിനെ കൂടി ഞാൻ ഇങ്ങു കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് അവർക്കരികിലേക്ക് പോവാം ജോൺ. എന്നിട്ട് അവരെ കൂടി കൂട്ടി നീ പൊയ്ക്കോളൂ എന്റെ കണ്മുന്നിൽ പെടാത്ത ദൂരത്തേക്ക്.
അതും പറഞ്ഞു അർജുൻ ജോണിനെയും കൂട്ടി അപ്പുറത്തെ മുറിയിലേക്ക് പോയി. തന്റെ കുടുമ്പത്തോട് ഒപ്പം എവിടെ എങ്കിലും പോയി രക്ഷപെടാം ശേഷം എല്ലാം ഒന്ന് തണുത്ത ശേഷം തന്റെ പ്രതികാരം പൂർവ്വാതികം ശക്തിയിൽ തന്നെ വീട്ടാൻ തയ്യാറെടുത്തുകൊണ്ട് ജോണും അർജുന്റെയൊപ്പം നടന്നു എന്നാൽ അടുത്ത മുറിയിൽ എത്തിയ ജോൺ ശെരിക്കും ഞെട്ടി എന്ന് തന്നെ പറയാം... അവിടെ ഉള്ള കാഴ്ചകൾ കണ്ട അവന്റെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന സന്തോഷവും സമാധാനവും ഒക്കെ പോയി പഴയ ജീവ ഭയം പൂർവ്വധികം ശക്തിയിൽ തന്നെ തെളിഞ്ഞു. അവൻ ഭയത്തോട് കൂടി തന്നെ
💬 Comments
View all comments