0%

Chapter Title : ആരതി 14 [സാത്താൻ]

Author : Kambikathakal Read All Parts 403

പറയാൻ ഇപ്പോൾ സമയമില്ല ആതി നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്. ഒന്ന് മാത്രം പറയാം ഇതൊക്കെ ചെയ്യുന്നവർക്ക് വേണ്ടത് നമ്മൾ നാലുപേരെയുമാണ്.

ആരതി : ഞാൻ തയ്യാറാണ് അജു പക്ഷെ നമ്മൾ കാരണം ആർക്കും ഒന്നും സംഭവിക്കരുത്, ജീവൻ പോയാലും അവരെയെല്ലാം നമുക്ക് രക്ഷിക്കണം.

അർജുൻ : അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് പക്ഷെ ഇപ്പോൾ ഏറ്റവും വലിയ ഒരു ടാസ്ക് നമുക്ക് മുന്നിലുണ്ട് അവർ തന്നിരിക്കുന്ന ഒരു മണിക്കൂറിൽ നമുക്ക് നാലുപേർക്കും എന്തായാലും എത്താൻ സാധിക്കില്ല പക്ഷെ ഒരുപാട് വൈകുവാനും കഴിയില്ല. ആദ്യം അവന്മാരെ വിവരമറിയിക്കണം. നീ കിച്ചുവിനെ വിളിച്ചു അർച്ചനയെയും മോനെയും കൂടെ കൂട്ടി എത്രയും വേഗം പോരാൻ പറ.

ആരതി : അഹ് ശെരി.

ഏകദേശം പത്തുമിനിറ്റുകൾ കൂടി കഴിഞ്ഞപ്പോൾ അർജുന്റെ ഫോണിലേക്ക് അവർ പ്രതീക്ഷിച്ചത് പോലെ തന്നെ കാൾ വന്നു.

"അർജുൻ എന്തായി തീരുമാനം? എല്ലാവരും എത്തിയോ അതോ വീണ്ടും എന്തെങ്കിലും ഉടായിപ്പും കാണിക്കാൻ ഇറങ്ങിയേക്കുവാണോ?

ആണങ്കിൽ പിന്നെ ഞാൻ ആയിരിക്കില്ല എന്റെ കയ്യിലിരിക്കുന്ന തോക്ക് ആയിരിക്കും നിനക്കുള്ള മറുപടിയായി ഇവിടെ ശബ്ദം ഉണ്ടാക്കുവാൻ പോവുന്നത്? അത് ഞാൻ പ്രത്യേകം പറഞ്ഞറിയിക്കണ്ടല്ലോ?"

ഫോൺ കാൾ ആൻസൻ ചെയ്ത ഉടനെ ഒരു ഭീഷണിയുടെയും അത്പോലെ തന്നെ ഒരു താക്കീതിന്റെയും ശബ്ദം ആയിരുന്നു അർജുന്റെ ചെവികളിലേക്ക് തറച്ചത്.

ഫോണിലൂടെ കേട്ട ശബ്ദത്തിന്റെ മറുപടിയായി തന്റെ ഉള്ളിൽ ഇരച്ചു കയറിയ ദേഷ്യവും അമർഷവും കടിച്ചമർത്തികൊണ്ട് തന്നെ താഴ്ന്ന ശബ്ദത്തോടെ അവൻ പറഞ്ഞു തുടങ്ങി.

" നീ പറഞ്ഞതൊക്കെ ഞങ്ങൾക്ക് സമ്മതമാണ് പക്ഷെ നിനക്കും അറിയാമല്ലോ

💬 Comments

View all comments