Chapter Title : ആരതി 14 [സാത്താൻ]
ഈ ഒരു ചെറിയ സമയം കൊണ്ട് ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് നിനക്ക് അരികിലേക്ക് എത്താൻ സാധിക്കില്ല. ഇപ്പോൾ ഞാൻ നീ പറയുന്ന എവിടേക്ക് വേണമെങ്കിലും വരാൻ തയ്യാറാണ്. അവരും അത്പോലെ നാട്ടിൽ എത്തിയ ഉടനെ തന്നെ നീ പറയുന്ന സ്ഥലത്തേക്ക് എത്തിക്കോളും. "
അവൻ താഴ്മയുടെയും അല്പം ബഹുമാനം കലർന്ന ശബ്ദത്തോടെയും കൂടെ പറഞ്ഞു. പക്ഷെ അതിനു മറുപടി എന്നപോലെ ഒരു അലറിയുള്ള ചിരിയായിരുന്നു അവന് കേൾക്കാൻ സാധിച്ചത്.
"അർജുൻ കൗശലാകാരനായ ഒരു ചെന്നായ ആണ് നീ എത്രയൊക്കെ വിനയം നീ സംസാരത്തിൽ കൊണ്ടുവന്നാലും എനിക്ക് അറിയാം നിന്റെ ഉള്ളിൽ എന്താണന്നു. ഞാൻ പറഞ്ഞില്ലേ അർജുൻ തന്നിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങൾ നാലാളും ഞാൻ പറയുന്ന സ്ഥലത്ത് എത്തിയിരിക്കണം ഇല്ലങ്കിൽ ഓരോ മണിക്കൂർ കഴിയുമ്പോഴും ഓരോ ജീവനുകൾ നിന്റെ പേരിൽ ഞാൻ ബലി കൊടുത്തിരിക്കും അവസാനം നിന്റെ ഭാര്യയും ദേ ഈ പിള്ളേരും എന്താ വേണോ? വേണമെങ്കിൽ ദേ ഞാൻ പറഞ്ഞ സമയത്തിനുള്ളിൽ എല്ലാം എത്തണം ഞാൻ പറയുന്നിടത്തു ഇല്ലങ്കിൽ ഇവരെ എല്ലാം നീ അങ്ങ് മറന്നേക്ക് അതിപ്പോൾ നിന്റെ മകൾ ആണങ്കിൽ പോലും "
അർജുൻ തന്നോട് യാചിക്കുന്നത് വീണ്ടും കേൾക്കാൻ കൊതിച്ചുകൊണ്ട് അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം അവന്റെ കാതുകളിൽ കേട്ടു. പക്ഷെ അർജുന്റെ യജന കേൾക്കാൻ കൊതിച്ചവനും അവന്റെ അടുത്തുനിന്ന ആരതിപോലും ഞെട്ടിയ പ്രതികരണം ആയിരുന്നു അടുത്ത നിമിഷം തന്നെ അവനിൽ നിന്നും ഉണ്ടായത്.
"എന്നാ നീ അങ്ങ് കൊല്ല്..... എനിക്കും എന്റെ കൂടെയുള്ളവർക്കും അങ്ങോട്ട് വരാൻ മനസ്സില്ല നീ എന്ത് വേണമെങ്കിലും ചെയ്യ്
💬 Comments
View all comments