Chapter Title : ആരതി 14 [സാത്താൻ]
നേരം താൻ ആരാ എന്ന് അർജുന് മനസ്സിലായിട്ടില്ല എന്ന് അടിയുറച്ചു വിശ്വസിച്ച എഡ്ഗറിന്റെ ഉള്ള കിളികളെല്ലാം പറത്തിയ ഒരു ചോദ്യം ആയിരുന്നു അർജുനിൽ നിന്നും അവന്റെ കാതുകളിലേക്ക് മുഴങ്ങി കേട്ടത്. പക്ഷെ ആർക്കും പെട്ടന്ന് കണ്ടെത്താൻ കഴിയാത്തത്ര സുരക്ഷിതമായി തന്റെ എല്ലാം എല്ലാമായ അമ്മയെ ഒളിപ്പിച്ചിരുന്ന അവനിൽ അപ്പോഴും സംശയങ്ങൾ ബാക്കി ആയിരുന്നു. ഒരുപക്ഷെ കൗശലത്തിന് ഒട്ടും പിന്നിലാല്ലാത്ത അർജുൻ ഈ പറഞ്ഞതും ഒരു അടവല്ല എന്ന് വിശ്വസിക്കാൻ അവന് കഴിയാത്തത് കൊണ്ടാവാം.
അതുകൊണ്ട് ഒന്നുകൂടെ ധൈര്യം സംഭരിച്ചുകൊണ്ട് അവൻ അർജുനോടായി പറഞ്ഞു.
"അർജുൻ മതി നീ ഞാൻ ആരാണെന്ന് കണ്ടെത്തി അത് എനിക്ക് ഒരു വിഷയമല്ല പക്ഷെ എന്റെ അമ്മയെ നീ പൊക്കി എന്ന് പറഞ്ഞത് 😂 ഒരിക്കലും സാധിക്കാത്ത കാര്യം നിനക്കെന്നല്ല പെട്ടന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത അത്രയും തന്നെ സുരക്ഷിതമായ സ്ഥലത്താണ് അമ്മ ഉള്ളത്. അതുകൊണ്ട് ഈ കള്ളം പറച്ചിൽ കൊണ്ടൊന്നും ഇവർ ആരും രക്ഷപെടും എന്ന് നീ കരുതണ്ട. "
അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു അർജുന്റെ ചുണ്ടിൽ വിരിഞ്ഞത്. അവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു എന്ന് അവനെ തന്നെ ബോധ്യമാക്കും വിധം ശക്തമായി തന്നെ ആണ് അർജുൻ അടുത്ത മറുപടി പറഞ്ഞതും.
"അങ്ങനെ ആണോ. ഈ സന്യാസ ആശ്രമം ഒക്കെ എന്ന് മുതൽ ആട മൈരേ ഏറ്റവും സുരക്ഷിതമായ സ്ഥലം ആയത്. ഇനി ഇതും പറഞ്ഞിട്ട് നിനക്ക് വിശ്വാസം ആയില്ലേൽ നീ കൊണ്ടുപോയവരെ ഒക്കെ അങ്ങ് നീ കൊല്ല് എന്റെ ഭാര്യയെയും മോളെയും ബാക്കിയുള്ള
💬 Comments
View all comments