Chapter Title : ആരതി 5 [സാത്താൻ]
തന്നെ സൂക്ഷിച്ചു. അവർ അവിടെ ഉള്ള ഒരു പള്ളിവക. അനാഥ മന്ദിരത്തിൽ അഭയം പ്രാപിക്കുകയും അവിടെ നിന്ന് തന്നെ വിദ്യാഭ്യാസം നേടുവാനും തുടങ്ങി. പഠിക്കാൻ മിടുക്കൻ ആയ അരുൺ പലരുടെയും സഹായത്താൽ കേരളത്തിലെ തന്നെ വലിയ കോളജുകളിൽ ഒന്നിൽ അഡ്മിഷൻ നേടി എങ്കിലും അർജ്ജുനനെ പിരിഞ്ഞു പോകാൻ താല്പര്യം ഇല്ലാതിരുന്ന അവനെ അർജുൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞയച്ചു. ഇതിനകം തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കിയ ആളെ തിരിച്ചറിഞ്ഞ അർജുൻ അയാളെ വകവരുതുവാൻ തീരുമാനിക്കുകയും കുറച്ച് കൂട്ടുകാരുടെ സഹായത്തോടെ അവൻ അത് ചെയ്യുകയും ചെയ്തു. അർജുൻ എന്ന കണ്ണിൽ ചോരയില്ലാത്ത അസുരൻ അവിടെ ജനിച്ചു എന്ന് വേണം എങ്കിൽ പറയാം.
അതിനുശേഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന അർജുനും അരുൺ ഉം തമ്മിൽ ആകെ ഉള്ള കോൺടാക്ട് മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഫോൺ കോൾ മാത്രം ആയിരുന്നു.ജയിലിലെ മറ്റു പ്രതികളും ആയിട്ടുള്ള ആയിട്ടുള്ള സഹവാസം അർജ്ജുനനെ മറ്റൊരു ആളാക്കി മാറ്റുവായിരുന്ന് എന്ന് തന്നെ പറയാം. അവനു ലോകത്തിൽ തന്നെ ആരെയും പേടിക്കാനോ അരുൺ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും ഇല്ലായിരുന്നു. ഈ കാലയളവിൽ അരുൺ തൻ്റെ കോളജ് ജീവിതം കഴിഞ്ഞു law കോളജിൽ നിയമ വിദ്യാഭ്യാസത്തിന് ചേർന്നിരുന്നു. അർജുൻ ആവട്ടെ ജയിലിലെ മറ്റു തടവുകാരും ആയി ചേർന്ന് ഒരു ചെകുത്താനും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അർജ്ജുനനെ കാത്ത് അരുൺ എത്തിയിരുന്നു. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പഴയ ആ അർജുൻ അല്ല എന്ന് തോന്നിക്കും വിധം പൈശാചികത നിറഞ്ഞ മുഖഭാവവും ആയി ആണ് അവൻ പുറത്തിറങ്ങിയത്. പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു.ഇതിനോടകം വക്കീൽ ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.
പലപ്പോഴും അർജുൻ്റെ കേസ് തന്നെ ആയിരുന്നു അരുൺ വാധിച്ചിരുന്നത്.
💬 Comments
View all comments