Chapter Title : ആരതി 5 [സാത്താൻ]
അത് ഒന്നിന് മുകളിൽ ഒന്നായി തന്നെ കൂടി കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ അരുൺ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയി എന്നും ആതി എന്ന് അവളെ അർജുന് പരിചയ പെടുത്തുകയും ചെയ്തിരുന്നു.അങ്ങനെ അവർക്ക് രണ്ടാൾക്കും ഇടയിൽ അർജുന് ഫോൺ വഴി മാത്രം പരിചയ പേട്ടിട്ടുള്ള ആതിയും ഒരാൾ ആയി എന്ന് പറയാം
ഇതിനിടയിൽ തന്നെ തൻ്റെ ഫ്രണ്ടും മുതലാളിയും ആയ ജോണിനെ അർജുൻ അരുൺ നും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജോണിൻ്റെ കമ്പനിയുടെ leagal adviser ആയി അരുൺ നേ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്.....
അർജുൻ: ഹലോ പറയടാ മോനെ ചേട്ടാ.
അരുൺ: അജു നീ എവിടാ.
അർജുൻ: വീട്ടിൽ തന്നെ ഉണ്ട് എന്നാടാ?
അരുൺ: ഒന്നുമില്ല ഇന്ന് ഇനി ആരെയും കൊല്ലാനും തല്ലാനും ഒന്നും ഇല്ലെ എന്ന് അറിയാൻ ചൊതിച്ചത് ആണ്.
അർജുൻ: ഒന്നും ഇതുവരെ വന്നിട്ടില്ല. വന്നാൽ പറയാം കേട്ടോ വക്കീലെ. നീ വിളിച്ച കാര്യം പറയട മനുഷ്യന് ഉറങ്ങണം
അരുൺ: നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം അല്ലേ അറിയൂ
അർജുൻ: ചേട്ടാ വേണ്ടാ നമ്മൾ തമ്മിൽ ഇങ്ങനെ ഉള്ളത് സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് ആണ് കേട്ടോ
അരുൺ: ആഹ് എന്തേലും ഒക്കെ ചെയ്യ്. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയുവാൻ ആണ്. ഞങ്ങൾടെ ബന്ധം ആതിയുടെ വീട്ടിൽ സമ്മതിച്ചു.
അർജുൻ: ആഹ ഒരു തല്ലോഴിവായി. സമ്മതിച്ചില്ല എങ്കിൽ അവൾടെ തന്തയെ തല്ലി സമ്മതിപ്പിക്കാം എന്ന് കരുതി ഇരിക്കുവായിരുന്ന്
അരുൺ: പോടാ അവിടുന്ന്. നീ പറയുന്നത് മുഴുവൻ കേൾക്കൂ. ഞങ്ങൾ രണ്ടുപേരും കൂടി ഒന്ന് കമ്പം തേനി വരെ പോകുവാ. ഒരു ചെറിയ ട്രിപ്പ് നീ വരുന്നോ എന്ന് ചോതിക്കാൻ വിളിച്ചു എന്നെ ഉള്ളൂ.
അർജുൻ: ഇല്ലട നിങൾ പോയി അടിച്ചുപൊളിച്ചു വാ. ഞാൻ ഇല്ല. പിന്നേ.....
അരുൺ: എന്താടാ?
അർജുൻ: കൺട്രോൾ പോയി ആ പെങ്കൊച്ചിനെ കൊല്ലരുത് കേട്ടോ ഒരു മയത്തിൽ
💬 Comments
View all comments