Chapter Title : ആരതി 5 [സാത്താൻ]
ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.
പലപ്പോഴും അർജുൻ്റെ കേസ് തന്നെ ആയിരുന്നു അരുൺ വാധിച്ചിരുന്നത്. അത് ഒന്നിന് മുകളിൽ ഒന്നായി തന്നെ കൂടി കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ അരുൺ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയി എന്നും ആതി എന്ന് അവളെ അർജുന് പരിചയ പെടുത്തുകയും ചെയ്തിരുന്നു.അങ്ങനെ അവർക്ക് രണ്ടാൾക്കും ഇടയിൽ അർജുന് ഫോൺ വഴി മാത്രം പരിചയ പേട്ടിട്ടുള്ള ആതിയും ഒരാൾ ആയി എന്ന് പറയാം
ഇതിനിടയിൽ തന്നെ തൻ്റെ ഫ്രണ്ടും മുതലാളിയും ആയ ജോണിനെ അർജുൻ അരുൺ നും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജോണിൻ്റെ കമ്പനിയുടെ leagal adviser ആയി അരുൺ നേ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്.....
അർജുൻ: ഹലോ പറയടാ മോനെ ചേട്ടാ.
അരുൺ: അജു നീ എവിടാ.
അർജുൻ: വീട്ടിൽ തന്നെ ഉണ്ട് എന്നാടാ?
അരുൺ: ഒന്നുമില്ല ഇന്ന് ഇനി ആരെയും കൊല്ലാനും തല്ലാനും ഒന്നും ഇല്ലെ എന്ന് അറിയാൻ ചൊതിച്ചത് ആണ്.
അർജുൻ: ഒന്നും ഇതുവരെ വന്നിട്ടില്ല. വന്നാൽ പറയാം കേട്ടോ വക്കീലെ. നീ വിളിച്ച കാര്യം പറയട മനുഷ്യന് ഉറങ്ങണം
അരുൺ: നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം
💬 Comments
View all comments