Chapter Title : ആരതി 5 [സാത്താൻ]
ഇവളുടെ ഫോണിൽ അവൻ്റെ ഫോട്ടോ കാണുന്നതും ഇവൾ തന്നെ ആണ് ആദി എന്ന് മനസിലാക്കുന്നതും. എന്നാലും ആരായിരിക്കും അവർ അർജുൻ്റെ മനസ്സ് പല ചോദ്യങ്ങൾ ചൊതിച്ചുകൊണ്ടിരുന്നൂ.....
"അജു...അജു എഴുന്നേൽക്കാൻ വീട് എത്തി" പെട്ടന്നുള്ള ആരതിയുടെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അവൻ കാറിൽ നിന്നും ഇറങ്ങി അവളുടെ കൂടെ വീടിൻ്റെ അകത്തേക്ക് കയറി.
അർജുൻ: ആദി... അല്ല. അങ്ങനെ വിളിക്കാം അല്ലോ അല്ലേ?
ആരതി: വിളിക്കാം... നിങ്ങള് രണ്ടാളും മാത്രമേ ആ പേര് എന്നെ വിളിക്കൂ. പിന്നെ അത് കേൾക്കുമ്പോൾ എൻ്റെ ചേട്ടായി അടുത്തുണ്ട് എന്ന് ഒരു തോന്നൽ ആണ് അത് എനിക്ക് വല്യ ഇഷ്ടാ.....
അവള് ഇരുന്ന് കരയുവാൻ തുടങ്ങി അർജുൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളോട് പറഞ്ഞു
അർജുൻ: നീ കരയാണ്ട അവന് എന്ത് പറ്റിയത് ആയാലും അതിനു കാരണക്കാരായ ആരെയും ഞാൻ വിടില്ല അത് ഞാൻ നിനക്ക് ഉറപ്പ് തരാം. നിനക്ക് അറിയവോ അത് ആരാ എന്ന്.? പറ...
ആരതി: (കരഞ്ഞുകൊണ്ട്) അറിയാം . അത് ആരായാലും നീ അവരെ കൊല്ലുവോ? ഉറപ്പാണോ?
അർജുൻ: കൊല്ലും എൻ്റെ കൂടെ പിറന്നില്ല എന്നെ ഉള്ളൂ അവൻ എൻ്റെ സ്വന്തം ചേട്ടൻ തന്നെ ആണ്. നീ പറ ഏത് മറ്റവൻ ആണ് അത് എന്ന്. പിന്നെ അവനു അവസാനം ഞാൻ കൊടുത്ത വാക്ക് പാലിക്കണം എങ്കിലും എനിക്ക് അവന്മാരെ തീർക്കണം. എന്നാല് മാത്രം ആണ് നിനക്കും safety ഉണ്ടാവൂ.. നീ പറ ആരാ അത്?
ആരതി: എന്നാല് നീ ചെല്ല് ചെന്ന് കൊല്ല് ആരാണോ എന്നെ എന്നെന്നേക്കും ആയി കൊല്ലാൻ ഏൽപ്പിച്ചത് അവരെ .... അവർ തന്നെ ആണ് എൻ്റെ ചെയ്യയിയെ കൊന്നതും.ഇനി എവിടെ വെചാണന്നു അറിയണോ? കമ്പം നിൻ്റെ ജോണിൻ്റെ എസ്റ്റേറ്റിൽ ഒരു മുറിയുടെ തറക്ക് അടിയിൽ ഉണ്ട് എൻ്റെ ചേട്ടായി.
ഇതൊക്കെ കേട്ട അർജുൻ അദ്ഭുതത്തോടെയും ദേഷ്യത്തോടെയും അവളോട്
അർജുൻ: ജോൺ ആണോ? അവൻ അവൻ ആണോ എൻ്റെ ചേട്ടനെ..... ?
പെട്ടന്ന് അർജുന് ജോൺ അന്ന് വീട്ടിൽ ഇല്ലായിരുന്നു എന്നും
💬 Comments
View all comments