Chapter Title : ആരതി 5 [സാത്താൻ]
എന്തോ ജോലിക്ക് ആവശ്യത്തിന് പോയി എന്ന് പണിക്കാരൻ പറഞ്ഞതും ഓർമ്മ വന്നത്.അവൻ പെട്ടന്ന് തന്നെ ഒരു hacker പയ്യനെ വിളിച്ച് അന്നെ ദിവസം ജോണിൻ്റെ സിം എവിടെ ആയിരുന്നു എന്ന് നോക്കാൻ ആവശ്യ പെട്ട്. നിമിഷങ്ങൾക്ക് അകം തന്നെ അവൻ സ്ഥലം അർജുന് പറഞ്ഞുകൊടുത്തു. അവസാനം ആയി തൻ്റെ ചേട്ടൻ വിളിച്ച അതെ സമയം അതെ സ്ഥലത്ത് തന്നെ ആയിരുന്നു ജോണിൻ്റെ ലോക്കേഷൻ. അത് കൂടി അറിഞ്ഞ അർജുൻ ദേഷ്യത്തോടെ അവൻ്റെ അടുത്തേക്ക് പോവാൻ ഇറങ്ങി പെട്ടന്ന് തന്നെ അവൻ്റെ മുന്നിൽ കയറി ആരതി അവനെ തടഞ്ഞു.
അർജുൻ: ആദി വഴിമാറൂ എനിക്ക് പോണം.
ആരതി: നീ ഇപ്പൊൾ പോവണ്ട എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി
അർജുൻ: അങ്ങ് മാറടി....എന്നും പറഞ്ഞു അവളെ പിടിച്ച് സൈഡിലേക്ക് മാറ്റി ശേഷം പുറത്തേക്ക് ഇറങ്ങി പെട്ടന്ന് അവൻ്റെ മനസ്സിൽ അരുൺ അവസാനം പറഞ്ഞത് ഓർമ വന്നു. ആദിയെ സംരക്ഷിക്കണം. അത് ഓർമ വന്ന അർജുൻ അവളെ എടുത്ത് കസേരയിൽ ഇരുത്തി അവളുടെ തല ഭിത്തിയിൽ ഇടിച്ചു പൊട്ടി ചോര വരുന്നുണ്ടായിരുന്നു. അവൻ അവൾക്ക് മരുന്ന് വെച്ച് കൊടുത്ത ശേഷം പോവാൻ ഇറങ്ങി പെട്ടന്ന് ആരതി അവൻ്റെ കയ്യിൽ പിടിച്ച ശേഷം പറഞ്ഞു
"അജു ചേട്ടായി മരിച്ചത് തന്നെ ഞാൻ ഇപ്പൊൾ ഏത് കേസിൻ്റെ പുറകെ നടക്കുന്നോവോ അതെ കേസ് കാരണം ആണ് . നീ അവനെ കൊന്നോ പക്ഷേ അതിന് മുൻപ് ആ കേസിലെ സത്യം കോടതിയിൽ തെളിയണം പിന്നെ മൂന്ന് ദിവസം എന്നെ അവർ ചെയ്തതിനു ഒക്കെയും എനിക്കും പ്രതികാരം ചെയ്യണം. ഇത്രയും നാൾ ഒറ്റക്ക് പറ്റുന്നത്ര ചെയ്യാൻ മാത്രം ആയിരുന്നു എൻ്റെ തീരുമാനം പക്ഷേ ഇപ്പൊൾ നീ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് എനിക്ക് അവന്മാർ ചാവുന്നത് കണ്ട് ആസ്വതിക്കണം. നിയമവും നമ്മളും രണ്ടു കൂട്ടരും അവർക്ക് ശിക്ഷ വിധിക്കുന്നത് എനിക്ക് കാണണം. Please അജു ? " ഇത്രയും പറഞ്ഞുകൊണ്ട് അവള് അവൻ്റെ കാലിൽ പിടിച്ചുകൊണ്ട് പൊട്ടി കരയാൻ തുടങ്ങി. അത് കണ്ട അർജുൻ
💬 Comments
View all comments