0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 224

മറ്റേതോ?

അനു: ആടി ഈ homosexual

ആരതി: അനു നിനക്ക് കുറച്ച് കൂടുന്നുണ്ട് കേട്ടോ. നീ പറഞ്ഞത് ശരി ആണ് എനിക്ക് ഈ പുറകെ നടക്കുന്നവന്മാരെ കാണുന്നത് തന്നെ ഇഷ്ടല്ല . എന്നും പറഞ്ഞു ഞാൻ മറ്റെതും മറിച്ചതും ഒന്നും അല്ല. നീയൊക്കെ നോക്കിക്കോ എനിക്ക് വിധിച്ച ചെക്കനെ ഞാൻ തന്നെ കണ്ടെത്തും.

അർച്ചന&അനു: ഓ അങ്ങനെ ആവട്ടെ madom. ഞങ്ങൾ എന്തായാലും പോവാൻ പോകുവാ നീ വരുന്നുണ്ടെൽ വാ .

ആരതി: ഇല്ലട എനിക്ക് വേറെ കുറച്ച് പരുപാടി ഉണ്ട്. ഒന്ന് ലുലു വരെ പോണം നാളെ കഴിഞ്ഞാൽ അപ്പയുടെ birthday ആണ് അതിനു കുറച്ച് സാധനങ്ങൾ വാങ്ങണം പിന്നെ ഒരു കേകും ഓർഡർ ചെയ്യണം. പിന്നെ രണ്ടും കൂടി ഇനി തിരിച്ച് ഹോസ്റ്റലിൽ ഒന്നും പോവണ്ട വീട്ടിലേക്ക് വന്നാൽ മതി കേട്ടോ. Mr. ബാലകൃഷ്ണൻ കോൺട്രാക്ടർ എന്തോ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.

അർച്ചന: അല്ലേലും ഇന്ന് നിൻ്റെ വീട്ടിൽ തന്നെ ആണ്. അപ്പോ ശരിയട പോയിട്ട് വരാം

വൈകുന്നേരം 5 മണി ലുലു മാൾ....

സാധനങ്ങൾ ഒക്കെ വാങ്ങി excavator ന് അടുത്തെത്തിയപ്പോൾ പെട്ടന്ന് കാലു വഴുതി താഴേക്ക് വീഴാൻ പോയ ആരതിയെ പെട്ടന്ന് ഒരു കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് രക്ഷിച്ചു. ഒന്ന് ഭയപ്പെട്ടു എങ്കിലും വീഴാതെ രക്ഷപ്പെടുത്തിയ ആളെ അവള് നന്ദിയോടെ നോക്കി. ഒറ്റനോട്ടത്തിൽ തന്നെ അവളെ ആകർഷിക്കുവാൻ മാത്രം ശേഷി ഉള്ള നീല കണ്ണുള്ള ചെറുപ്പക്കാരൻ. തൻ്റെ അതെ പ്രായം ആണന്നു തോന്നുന്നു. ഇരുനിറം അത്യാവശ്യം ഉയരം. കാണാനും കൊള്ളാം ട്രിം ചെയ്തു ഒതുക്കിയ താടിയും മീശയും അവള് കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നുപോയി

"ഹലോ... എടോ താൻ ഓക്കേ ആണോ?? ഹേയ്"

പെട്ടന്നുള്ള അവൻ്റെ വിളിയിൽ ആണ് അവൾക്ക് സ്ഥലകാല ബോധം തിരിച്ചു വന്നത്.അപ്പോഴും അവള് അവൻ്റെ കയ്യിൽ തന്നെ കിടക്കുവായിരുന്നു. പെട്ടന്ന് അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടിച്ചു. അപ്പോഴും അവനിലേക്ക് അവളെ എന്തോ ആകർഷിക്കുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു.

അവൻ്റെ കയ്യിൽ

💬 Comments

View all comments