Chapter Title : ആരതി 6 [സാത്താൻ]
പുറപ്പെട്ടത്. പോവുന്ന വഴിക്ക് ഒരു വനമേഖലയിൽ വെച്ച് ഒരു പെൺകുട്ടി എന്തോ കണ്ട് പേടിച്ച പോലെ അവരുടെ വണ്ടിക്ക് വട്ടം ചാടിയത്. ആ കുട്ടിയുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലായ അരുൺ അവളെ തങ്ങളുടെ വണ്ടിയിൽ കയറ്റി യാത്ര തുടർന്നു.
പോവും വഴിയിൽ എന്താണ് സംഭവിച്ചത് എന്നും അവൻ അവളോട് ചോദിച്ചു മനസിലാക്കി
ദൂരേ എവിടെയോ ഉള്ള ഒരു സ്ഥലത്തിൻ്റെ പേര് അവള് തമിഴിൽ പറഞ്ഞു.അവളുടെ വീട് അവിടെ ആണെന്നും ആരൊക്കെയോ അവളെ തട്ടിക്കൊണ്ട് വന്ന് നശിപ്പിക്കാൻ ശ്രമിച്ചു എന്നും അവർ പിന്നാലെ ഉണ്ട് എന്നും ആണ് അവള് പറഞ്ഞത് എന്നാല് അവള് അത് പറഞ്ഞു തീരും മുൻപ് തന്നെ തങ്ങളുടെ വണ്ടിയിൽ വേറെ ഒരു വണ്ടി വന്ന് ഇടിക്കുകയും ഞങ്ങളുടെ വണ്ടി മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ അരുൺ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ജോണിനെ ആയിരുന്നു. എന്നാല് കൈകൾ രണ്ടും കെട്ട പ്പെട്ട അവസ്ഥയിൽ ആയിരുന്നു അവൻ അപ്പൊൾ.
ജോൺ: അരുൺ നിന്നോട് എനിക്ക് യാതൊരു വിധ വിരോധവും ഇല്ല പക്ഷെ നിൻ്റെ കൂടെ ഉണ്ടായിരുന്ന അവള് അവളെ എനിക്ക് വേണം. അവള് എവിടെ?
ആ വഴിയിൽ നിന്നും കയറിയ പെൺകുട്ടി ആയിരിക്കും എന്നാണ് ആദ്യം അരുൺ കരുതിയത് എങ്കിലും ആ കുട്ടിയുടെ ജീവൻ ഇല്ലാത്ത ശരീരം അവിടെ കിടക്കുന്നത് കണ്ടപ്പോൾ അവനു മനസിലായി അവർക്ക് വേണ്ടത് തൻ്റെ ആദി ആണ് എന്ന്.
അരുൺ: എനിക്ക് അറിയില്ല .
ജോൺ: അരുൺ നീ പറഞ്ഞില്ല എങ്കിലും അവളെ ഞാൻ പൊക്കും. പക്ഷേ പറഞ്ഞാല് നിനക്ക് ജീവനോടെ പോവാം.ഇല്ലങ്കിൽ ഇവിടെ കിടന്ന് ചാവാം.
അരുൺ: നിനക്ക് തോന്നുന്നുണ്ടോ അവളെ ഞാൻ നിനക്ക് വിട്ടുത്തരും എന്ന് . ചത്താലും തരില്ല . പിന്നെ എനിക്ക് എന്തേലും പറ്റി എന്ന് അർജുൻ അറിഞ്ഞാൽ അറിയാലോ എന്താ ഉണ്ടാവുക എന്ന്?
ജോൺ: അതൊന്നും നീ പറഞ്ഞു തരേണ്ട നിൻ്റെ പുറകെ തന്നെ ഞാൻ അവനെയും പറഞ്ഞയക്കാൻ നോക്കാം പോരെ?
ഇപ്പൊൾ പറ അവള് എവിടെ?
അരുൺ: പറയില്ലട മൈറെ
എന്നും പറഞ്ഞു
💬 Comments
View all comments