0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 281

നിനക്ക് എന്താടാ മരണഭയം ആണോ? നിന്നോട് ഒക്കെ എൻ്റെ അരുൺ ഇതുപോലെ പറഞ്ഞില്ലേ. നീയൊക്കെ കൂടി കൊന്നു കുഴിച്ചുമൂടിയ ആ പെൺകുട്ടി പറഞ്ഞില്ലേ? എന്തിന് ദേ ഇവൾ എൻ്റെ കൂടപ്പിറപ്പിൻ്റെ ശവത്തിനു മുന്നിൽ വെച്ച് നീയൊക്കെ കൂടി അനുഭവിച്ചപ്പോൾ ഇവളും കെഞ്ചി പറഞ്ഞിട്ടില്ലേ ഒന്നും ചെയ്യരുത് എന്ന്. നിനക്കൊക്കെ വേണ്ടി ഓരോ ജീവനും പരിച്ചെടുക്കുമ്പോൾ അവർ ഓരോരുത്തരും എൻ്റെ അടുത്തും പറഞ്ഞിട്ടുണ്ട് ഒന്നും ചെയ്യരുത് എന്ന്. ഇത് അവർക്കൊക്കെ വേണ്ടി . നിൻ്റെയൊക്കെ അത്യാർത്തിക്ക് മുന്നിൽ വീണുപോയ ഓരോരുത്തർക്കും വേണ്ടി, നിൻ്റെയൊക്കെ മുന്നിൽ തോറ്റ സ്വന്തം മകളുടെ മാനതിന് വേണ്ടി എല്ലാം നിനക്കൊക്കെ അടിയറവ് വെച്ച അവസാനം ഒരു തുണ്ട് കയറിൽ ജീവൻ അവസാനിപ്പിച്ച എൻ്റെ സൂസൻ്റെ അപ്പക്ക് വേണ്ടി എൻ്റെ ആദ്യത്തെ ബലി ഞാൻ നടത്താൻ പോവ. വേണം എങ്കിൽ ഒന്ന് പ്രാർത്തിച്ചോ സ്വർഗം തരണേ പിതാവേ എന്ന്. കിട്ടില്ല എങ്കിലും പ്രാർഥിക്കാം. നീ പറഞ്ഞ പോലെ തന്നെ എല്ലാം കർത്താവിൻ്റെ കളികൾ അല്ല എൻ്റെ കളി Devils Game ? starts here...........

ഇത്രയും പറഞ്ഞുകൊണ്ട് അർജുൻ ആൻ്റണിയെ തൻ്റെ കയ്യിൽ പൊക്കി എടുത്ത് നിലത്തേക്ക് അടിച്ചു.

"ആ..............."  എന്നൊരു അളർച്ചയോട് കൂടി അവൻ നിലം പതിച്ചു. ശേഷം അവൻ്റെ രണ്ടുകാലുകളിലും കയർ കെട്ടി അർജുൻ അവനെ ഹാളിലെ ഫാനിൽ തല കീഴായി കെട്ടി തൂക്കി.

"അർജുൻ എന്നെ ഒന്നും ചെയ്യരുത്.. എനിക്ക് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ എൻ്റെ അച്ചായൻ നിന്നെയൊന്നും വെറുതെ വിടത്തില്ല. എന്നെ ... എന്നെ വിട്ടേക്ക് ഞാൻ പൊയ്ക്കോളം"

ആൻ്റണി അർജുൻ്റെ അടുത്ത് അല്പം ഭീഷണി പോലെ പറഞ്ഞു എന്നാല് അത് കേട്ട അർജുൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവനെ കെട്ടി തൂക്കിയ ശേഷം അർജുൻ പുറത്തേക്ക് പോയി കാറിൽ നിന്നും toolbox ? എടുത്തുകൊണ്ട് വന്നു.

അതിൽ നിന്നും ഒരു കട്ടിംഗ് പ്ലയറും കത്തിയും എടുത്ത ശേഷം അർജുൻ അവൻ്റെ നേരെ നടന്നു. അത് കണ്ട ആൻ്റണി അർജുൻ്റെ അടുത്ത് അപേക്ഷിക്കാൻ തുടങ്ങി.

" Please അർജുന് എന്നെ

💬 Comments

View all comments