Chapter Title : ആരതി 8 [സാത്താൻ]
പയ്യന്മാർ വിചാരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അവന്മാർ കാണിച്ചു. ഇനി നമ്മൾ എന്തൊക്കെ ചെയ്യും എന്ന് അവന്മാർ അറിയും.
അവർ സംസാരിക്കുന്നതിന് ഇടയിലേക്ക് മർക്കസിൻ്റെ വലം കൈ പാട്രിക് കയറി വന്നു പറഞ്ഞു
പാട്രിക്: boss അവന്മാർ എവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്.
മാർക്കസ്: എവിടെ ആണ്?
പാട്രിക്: നാഷണൽ ഹൈവേ യില് തന്നെ ഉണ്ട് moving ആണ്
മാർക്കസ്: പാട്രിക് ഒരു കാരണ വശാലും അവന്മാർ രക്ഷപെടരുത് . പിടിച്ചിരിക്കണം ഇന്ന് തന്നെ
പാട്രിക്: ശെരി ബോസ്സ് . ഇനി നമ്മൾ കാണുമ്പോൾ എൻ്റെ കയ്യിൽ അവന്മാർ ഉണ്ടാവും.
അതും പറഞ്ഞുകൊണ്ട് പാട്രിക് പുറത്തേക്ക് പോയി. അതികം വൈകാതെ ഒരു കൂട്ടം വാഹനങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.
*ഹൈവേ.....
അർജുൻ്റെയും കിച്ചുവിൻ്റെയും വണ്ടി റോഡിലൂടെ പാഞ്ഞു പോയികൊണ്ടിരുന്നൂ. പെട്ടന്നാണ് വണ്ടിയുടെ ടയർ എന്തോ കൊണ്ട് പൊട്ടുന്നതും നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിച്ചതും. അപകടത്തില് എയർബാഗ് ഓപ്പൺ ആയി എങ്കിലും ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം കുറച്ച് സമയത്തേക്ക് പോയിരുന്നു. ബോധം വന്ന കിച്ചുവും അർജുനും വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ കാണുന്നത്. ഏതോ ക്രൈനിൽ പൊക്കി കൊണ്ടുപോയി കൊണ്ടിരിക്കുന്ന തങ്ങളുടെ കാറും തങ്ങളും ആയിരുന്നു. അതിനു ചുറ്റും ആയി വരിയായി വരുന്ന കാറുകൾ കൂടി കണ്ടപ്പോൾ തങ്ങൾ അവരുടെ പിടിയിൽ ആയി കഴിഞ്ഞു എന്ന് ഇരുവരും മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അവരെ നേരെ കൊണ്ടുപോയത് ഒരുപാട് കാലം ആയി പൂട്ടി കിടക്കുന്ന ഒരു ഫാക്ടറിയിൽ ആയിരുന്നു. അവിടെ എത്തിയ ഉടനെ ആയുധ ധാരികളായ മർക്കാസിൻ്റെ ആളുകൾ അവരെ ഒരു കസേരയിൽ കെട്ടി ഇടുകയും അവർക്ക് ചുറ്റും ആയി അവരെ വളയുകയും ചെയ്തിരുന്നു.
ഒരു ഇരുമ്പ് വടിയും ആയി അവർക്കരികിൽ എത്തിയ പാട്രിക് അവരെ മാറി മാറി പ്രഹരം ഏൽപ്പിക്കാൻ തുടങ്ങി ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപദ്രവങ്ങൾക്ക് ഒടുവിൽ നിറുത്തി. ശേഷം ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ അയാള് അവിടെ ഇരുന്നു.
കുറച്ച് സമയത്തിന് ശേഷം ഒരു കാർ അവിടെ വന്ന് നിന്നു.
💬 Comments
View all comments