Chapter Title : ആരതി 9 [സാത്താൻ]
പോലെ സാധാരണ പട്ടികൾ അല്ല അത്. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള HIMALAYAN മാസ്റ്റിഫ് ആണ് അത്.
അതെന്ത് തേങ്ങ എന്ന രീതിയിൽ ജോൺ ഒന്ന് മാർക്കസിനെ നോക്കി അപ്പോഴേക്കും സ്‌ക്രീനിൽ തന്റെ ശിങ്കിടികളുടെ കരച്ചിൽ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.
*അർജുന്റെ വീട്ടിൽ ഈ സമയം
ഗേറ്റ് തുറന്ന ഗുണ്ടകൾ ഓരോരുത്തരുടെയും മുകളിലേക്ക് ചാടി കയറിയ നായകൾ അവരുടെ കഴുത്തു കടിച്ചു പറിച്ചു ചിലരുടെ മുഖവും ചിലരുടെ കൈ കാലുകളും അവയുടെ അക്രമത്തിൽ പരിക്കെറ്റ് രക്തം വമിക്കുന്നുണ്ടായിരുന്നു. രക്തത്തിന്റെ മണം കിട്ടിയ നായ്ക്കൾ ഒന്നുകൂടെ അക്രമശക്തരായി അവരുടെ ആക്രമണം തുടർന്ന്. ഈ സമയം എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു അർച്ചന.
അർച്ചന : സൂസി എന്താ ഇവിടെ നടക്കുന്നത് ആരേലും ഒന്ന് പറ. ആരാണ് അവർ?
സൂസൻ : ചേച്ചി പേടിക്കണ്ട എല്ലാം നമുക്ക് വേണ്ടി തന്നെ ആണ്.
അർച്ചന : നമുക്ക് വേണ്ടിയോ? നീ ഒന്ന് തെളിച്ചു പറ സൂസ
സൂസൻ : അതൊക്കെ ഞാൻ പതിയെ പറഞ്ഞു മനസ്സിലാക്കി തരാം. ഇപ്പോൾ ഒന്ന് മാത്രം പറന്നു തരാം കിച്ചു ചേട്ടനും അജുവിനും ഗോകുലിനും ആരും ഇല്ലാതാക്കിയ ആൾക്കാർ തന്നെ ആണ് ഇപ്പോൾ പുറത്ത് നമ്മളെയും ഇല്ലാതാക്കാൻ എത്തിയിരിക്കുന്നത്. പിന്നെ ചേച്ചി കരുതുന്ന പോലെ അടി എന്ന് എഴുതി കാണിക്കുമ്പോൾ ഓടുന്ന ആൾക്കാർ അല്ല കേട്ടോ അവർ. കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ മടി ഇല്ലാത്ത ചെകുത്താൻ മാർ ആണ് മൂന്നും.
അർച്ചന : എന്നിട്ട് അവർ എവിടെ?
സൂസൻ : അത് എനിക്കും അറിയില്ല ചേച്ചി എണീക്കുമ്പോൾ ഇത് തരാൻ പറഞ്ഞു.
അതും പറഞ്ഞു അവൾ ഒരു തോക്ക് അർച്ചനയുടെ കയ്യിലും കൊടുത്തു അർജുൻ കൊടുത്ത തോക്ക് അവളും കയ്യിൽ പിടിച്ചു. ഇതൊക്കെ കണ്ട അർച്ചന ആകെ വിരണ്ടു നിൽപ്പായിരുന്നു. അവളെയും കൂട്ടി സൂസൻ ആരതിയുടെ മുറിയിലേക്ക് പോയി അവിടെ എത്തിയ രചനയും സൂസനും അവിടെ ഇരിക്കുന്ന സാധനം കണ്ട് ഒന്നുകൂടി ഞെട്ടി...
ഇതേ സമയം പുറത്ത് അർജുന്റെ നായകൾ
💬 Comments
View all comments