0%

Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 107

ഒരു നിമിഷം എന്നെ വെറുതെ വിടാതെ എന്റെ കൂടെ നടന്നിരുന്ന പെണ്ണ് ആയിരുന്നു അവൾ.. ഞങ്ങൾ വീട് മാറി വന്ന ശേഷം ഇടക്ക് ഇടക്കുള്ള വെക്കേഷൻ ഒക്കെ അവൾ എന്റെ കൂടെ ആയിരുന്നു... അവൾ കൂടെ ഉള്ളപ്പോൾ എനിക്ക് എന്നും സന്ദോഷം ആയിരുന്നു.. സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക് അവളെ വേറെ ഒരു രീതിയിൽ കാണാൻ കഴിഞ്ഞില്ല... എപ്പോഴും കൂടെ ഉണ്ടായിരുന്നിട്ടും ഇവൾ ഇത് എന്നോട് പറഞ്ഞിരുന്നുമില്ല... പക്ഷെ പെട്ടന്ന് വന്നു അങ്ങനെ പറഞ്ഞപ്പോൾ എങ്ങനെ പ്രീതികരിക്കണം എന്ന അറിയാത്തത്കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്.. പക്ഷെ അത് അവൾക്ക് വലിയ വിഷമം ആയി...എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ഉണ്ട് പക്ഷെ എവിടെ തുടങ്ങണം എന്ന അറിയില്ല.. കുറച്ചു നേരം അങ്ങനെ നിന്നു മഴ മാറിയപ്പോൾ ഞാൻ തിരികെ വീട്ടിലേക്ക് വന്നു...

മുഖം വല്ലാതെ ഇരിക്കുകയായിരുന്നു... അത് കണ്ടിട്ട് അമ്മ ചോദിച്ചു...

"ന്താടാ വല്ലാതെ ഇരിക്കുന്നെ.. എന്തേലും പ്രശ്നം ഉണ്ടോ " ഞാൻ പെട്ടന്ന് ഒരു ചിരി വരുത്തി..

"എന്ത് പ്രശ്നം.. അമ്മക്ക് തോന്നിയതാകും " ഞാൻ പറഞ്ഞൊപ്പിച്ചു.

"ഹ്മ്മ് " അമ്മ ഒന്ന് മൂളിയിട്ട് ടീവിയിലേക്ക് നോട്ടം മാറ്റി...

ഞാൻ നേരെ റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറി... ബെഡിലേക്ക് കിടന്നു... പുറത്തു വീണ്ടും മഴ തുടങ്ങി... ഞാൻ റൂമിലെ വിൻഡോ തുറന്നു പുറത്തെ മഴ ബെഡിൽ കിടന്ന് തന്നെ ആസ്വദിച്ചു... മഴയുടെ തണുപ്പും വിഷമവും ഒന്നിച്ചുള്ളത് കൊണ്ട് ഉറക്കം തനിയെ വന്നു വിളിച്ചുകൊണ്ടു പോയി...

ഉറക്കം ഉണർന്നു പുറത്തേക്ക് നോക്കുമ്പോ ആഘാശം ഒക്കെ ഇരുണ്ട് നിൽക്കുന്നു അടുത്തിരുന്ന ഫോൺ എടുത്ത് നോക്കി സമയം 8 കഴിഞ്ഞിരിക്കുന്നു... ഞാൻ മുഖം കഴുകി ഹാളിലേക്ക് ചെന്നു... അമ്മ അവിടെ ഇരുന്നു സീരിയൽ കാണുന്നുണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മടിയിൽ തലവെച്ചു കിടന്നു... അമ്മ എന്നെ ഒന്ന് നോക്കിയിട്ട് തലയിൽ തടകികൊണ്ട് ഇരുന്നു...

എന്തൊക്കെയോ പറയണം എന്ന ഉണ്ട് പക്ഷെ അത് വായിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല...

"ഇനി എന്താ അടുത്ത പരുപാടി.. കോഴ്സ് ഒക്കെ കഴിഞ്ഞു നിക്കുവല്ലെ.. ഒരു ജോലി ഒക്കെ നോക്കണ്ടേ

💬 Comments

View all comments