0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

ആയിട്ട പറയണേ, ഇത് നടക്കില്ല... എന്റെ ലൈഫ് വച്ഛ് കളിക്കാൻ ഞാൻ സമ്മതിക്കില്ല... ""

"" എന്നാ ഞാനും സീരിയസ് ആയിട്ട് ഒരു കാര്യം പറയാം, നീ ഇവിടെ എന്തൊക്കെ കാണിച്ചുകൂട്ടിയാലും ഈ കല്യാണം നടക്കും....ഞാൻ നടത്തിയിരിക്കും.... "" അമ്മ എന്നെ നോക്കി ചിറിയതും ഞാൻ അവിടെ നിന്നുപോയി... ശേഷം,

"" അമ്മേ പ്ലീസ്‌, എനിക്ക് പറ്റില്ല... ഞാൻ... ""

"" നീ!!?? പറ...??? നീ പിന്നെ എന്താ വിചാരിച്ചിരിക്കണേ, ഏതോ ഒരു പെണ്ണിനേം ആലോചിച്ചിരിക്കാന്നാണോ...!!?? നീ ഇപ്പൊ ഞാൻ പറയുന്നത് കേട്ട മതി... നീ അവളെ കെട്ടും... "" അമ്മ ഈ പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാതെയായി... എന്തൊക്കെയോ തിരിച്ച് പറയണം എന്നുണ്ട് പക്ഷെ പറ്റണില്ല...

പെട്ടന്ന് ഞങ്ങടെ അടുത്തേക്ക് അവളുടെ അച്ഛൻ രാജീവൻ മാമനും അമ്മ ലക്ഷ്മി അമ്മയും പിന്നെ എന്റെ അച്ഛനും വന്നു... എന്നെ കണ്ടതും ലക്ഷ്മി അമ്മ അടുത്തേക്ക് വന്നു... മൈര് ഊമ്പി....!! അവരുടെ മുഖം കണ്ടിട്ട് പാവം തോന്നി, കണ്ടാലറിയാം, കൊറേ കരഞ്ഞിട്ടുണ്ട്....

"" മോനെ... മോനു ബുദ്ധിമുട്ടായി എന്നറിയാം, പക്ഷെ ഇന്നി കല്യാണം നടന്നില്ലേൽ അവളുടെ ജീവിതം തന്നെ കഷ്ടത്തിലാവും ... മോൻ ഈ കല്യാണത്തിന് സമ്മതിക്കണം...വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ.... അമ്മ കാലുപിടിക്കാം... "" എന്നും പറഞ്ഞു അവരെന്റെ കാലുപിടിക്കാൻ താഴ്ന്നതും,

"" അമ്മ എന്താ ഈ കാണിക്കണേ... "" ചുറ്റുമോന്ന് നോക്കിയശേഷം ഞാൻ,

"" നിങ്ങടെ അവസ്ഥ എനിക്ക് മനസിലാവും... പക്ഷെ എനിക്ക് സമ്മതമാണ് എന്നിരിക്കട്ടെ, അവൾക് ഇതിനു സമ്മതമല്ലെങ്കിലോ... ""

""അവൾക് സമ്മതമാണ്...

💬 Comments

View all comments