Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
പോയി....
""എടാ നീ ഞാൻ പറയണേ കേൾക്ക്... നമ്മടെ ആരതിടെ ചെക്കനെ ഇന്നലെ രാവിലെ തൊട്ട് കാണാനില്ല... അന്വേഷിച്ചു ചെന്നപ്പോ അവൻ അവന്റെ കാമുകിടെ കൂടെ നാടുവിട്ടു ന്നാ കേട്ടത്... ഈ പെണ്ണിനാണെങ്കി ജാധകത്തിലെന്തോ ദോഷോ ശാപോ ഏതാണ്ടൊക്കെ ണ്ടെന്ന്..."" അളിയൻ എന്റടുത്തു പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഇടയിൽ കേറി,
""അയിന് ഞാൻ എന്തോ വേണം... ആ ശാപം ഒക്കെ കൂടി എന്റെ തലേൽ വെക്കണോ... ""
""നീ ഞാൻ പറയണ്ണത് മുഴുവൻ കേൾക്... ഇതറിഞ്ഞു ഇന്നലെ തന്നെ ഇവടെ എല്ലാവരും പറ്റിയ ജാധകം നോക്കി ഇറങ്ങി... കൊറേ നോക്കിട്ടും ചേരുന്നതൊന്നും കിട്ടീല... അപ്പഴാ ആര്യ പറഞ്ഞെ നിന്റെ ജാഥകം ഒന്ന് നോക്കാൻ... നിങ്ങടെ രണ്ടുപേരടേം ജാധകം പണികരുടെ അടുത്ത് കൊടുത്ത് നോക്കിയപ്പോ പത്തിൽ പത്താന്ന പറഞ്ഞെ...""" എന്തോ വല്ല്യേ കാര്യം പോലെ അളിയൻ പറഞ്ഞുതീർത്തതും ഞാൻ,
""പത്തിൽ പത്തോ..?? ഇത് കൊള്ളാം... ഇവരിപ്പോ ജാഥകത്തിനു മാർക്കും ഇട്ടുതുടങ്ങ്യ..??"" ഞാൻ ന്യായമായ എന്റെ സംശയം അവരോട് ഉന്നയിച്ചു...
""എന്തായാലും ഞാൻ ഇതിന് സമ്മതിക്കില്ല... അല്ലെങ്കിലും ഒന്നാലോചിച്ചു നോക്ക്യേ, എന്നെകാളും മൂത്തതല്ലേ അവള്... അപ്പൊ ഇദ്ദേങ്ങനെ ശെരിയാവും...""
""ആ അതൊക്കെ ശെരിയാവും... നീ പറയണ്ണത് അനുസരിക്ക് ... പോയി ഒരുങ്ങി വാ... ശരത്തെ നീ ഇവനെ വേഗം ഒരുക്കി അങ്ങോട്ട് വാ..."" ഞാനിവിടെ കെടന്ന് തൊള്ളകാറി ഓരോന്ന് പറയാണെന്ന് എന്റെ തള്ള പുല്ലു പോലെ തള്ളിക്കളഞ്ഞു കൊണ്ട് പറഞ്ഞതും എനിക്ക് അങ്ങ് പൊളിഞ്ഞുകേറി ... ഇന്നിവിടെ എന്റെ ശവം വീഴും നോക്കിക്കോ...
"" അമ്മേ ഞാൻ സീരിയസ്
💬 Comments
View all comments