Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
തള്ളയോ... പല്ലൊക്കെ പോയല്ലോ... "" ഞാൻ അച്ഛമ്മയെ കൊഞ്ചിക്കുന്നതിനിടക്ക് അമ്മേം ചേച്ചിയും എന്റെ അടുത്തേക്ക് വന്നു...
""ഇവൻ വന്നോ.... ഇനി ഇപ്പോ എന്താ ചെയ്യാനുള്ളത്ച്ചാ വേഗം ചെയ്തോളാ ... ഞാൻ പോയി രാജീവിനോട് പറഞ്ഞിട്ട് വരാം... "" എന്നും പറഞ്ഞ് അച്ഛൻ പൊറത്തേക്ക് പോയി...
""മോനെ ശരത്തെ... നീ ഇവനെ ഒന്ന് വേഗം ഒരുക്ക്.... വേഗാവട്ടെ... മുഹൂർത്തവാറായി..."" അപ്പൊ തന്നെ ശരത്തേട്ടൻ എന്നെ നേരെ നിർത്തി രണ്ട് തോളിലും കൈ വച്ച് എന്നെ അടിമുടി ഒന്ന് നോക്കി... ചേച്ചി കുറച്ച് മാറി നേഖവും കടിച്ഛ് എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്... എന്നിട്ടളിയൻ,
""അഭി... ഇന്ന് നിന്റെ 'കല്യാണമാണ്'... ""
""ഓ അയ്ശേരി... ഏഹ്.... !!!??? എന്താ... !!!???"" കാര്യം മനസിലായ ഞാൻ അളിയന്റെ രണ്ട് കയ്യും തട്ടി മാറ്റി ഒന്ന് പൊറകോട്ടുവെച്ചു...
""അവൻ പറഞ്ഞത് കേട്ടില്ലേ... ഇന്ന് നിന്റെ കല്യാണം ആണെന്ന്..."" അമ്മ എന്റെ അടുത്ത് വന്നത് പറഞ്ഞതും എന്റെ തല ഒക്കെ കറങ്ങാൻ തൊടങ്ങി...
""നിങ്ങളെന്താ തള്ളേ കളിക്കുന്നോ... ഇതെന്താ വല്ല പ്രാങ്കോ വല്ലോം ആണ...??? ഏഹ്..?? ഇനി ഏപ്രിൽ ഫൂൾ നേരത്തെയാണോ...??"" എന്നും പറഞ്ഞു ഞാൻ വാതിലിന്റെ അവടെ നിന്ന് പൊറത്തോട്ട് നോക്കി... എന്റെ പിന്നാലെ അളിയനും വന്നു....
""ആ പൊറത്തു ക്യാമെറയോക്കെണ്ട്... അപ്പൊ പ്രാങ്ക് തന്നെ...""
""എടാ പൊട്ടാ അത് കല്യാണത്തിന്റെ ആൽബം പിടിക്കാൻ വന്നതാ..."" എന്റെ കളിക്കണ്ട ചേച്ചി പറഞ്ഞു... എനിക്കൊന്നും മനസിലാവണില്ലല്ലോ... എന്ത് പറിയ ഇവടെ നടക്കണേ... അയ്യോ ആകെ മൊത്തം മൂഞ്ചിയ അവസ്ഥയാണല്ലോ... എല്ലാംകൂടി വയ്യാതെ ഞാൻ നിലത്തിരുന്ന്
💬 Comments
View all comments