0%

Chapter Title : ആരതി കല്യാണം 10 [അഭിമന്യു]

കേട്ട ഞാൻ എന്നെ പിടിച്ചു നിക്കുന്ന യദുവിനോട് പറഞ്ഞു...!

"" തൽകാലം തെറിയല്ലേ കേട്ടൊള്ളു...! ഒതുക്കത്തി കിട്ടിയ അവള് നിന്നെ വലിച്ചുകീറും...! ചെലപ്പോ എന്നെയും...! ഇപ്പൊ വാ...! "" പൊതുവെ ധൈര്യശാലിയായ യദു അങ്ങനെ പറയുന്നത് കേട്ടതും ഞാനവനെ വല്ലാത്തൊരു നോട്ടം നോക്കി...! അതോടെ യുദ്ധകാല അടിസ്ഥാനത്തിൽ രണ്ടുകൂട്ടരും പിരിയുകയായിരുന്നു...!

ഇന്നിനി ക്ലാസ്സില് കേറാൻ വലിയ മൂടൊന്നും കൂട്ടത്തിലാർക്കും ഉണ്ടായിരുന്നില്ല...! ആ കാരണംകൊണ്ട് ഞങ്ങള് ക്ലാസ്സില് കേറാതെ നേരെ കോളേജ് ഗേറ്റിന്റെ മുന്നിലുള്ള ബസ്റ്റോപ്പിലേക്ക് നടന്നു...!

"" നീയെന്ത്ര ഒരുമാതിരി ഷോണ്ണകളെ പോലെ രണ്ടും കൈയും പാന്റിന്റെ പോക്കറ്റിലിട്ട് നടക്കണേ...? ഇനി ആൾക്കാർടെ മുന്നില് ആളാവാൻ നോക്കണതാണാ...? "" ബസ്റ്റോപ്പിലേക്ക് ആദ്യം കേറിയിരുന്ന ഹരി പിന്നാലെ കേറി വന്ന എന്റെ നടത്തം കണ്ട് ചോദിച്ചതും,

"" ഒന്ന് പോടാ മൈരേ...! ഇത് വേറൊന്നുവല്ല, എന്റെ ബെൽറ്റ്‌ പൊട്ടി...! അപ്പൊ പാന്റ് അഴിഞ്ഞ് പോവാണ്ടിരിക്കാനാ...! "" ലൂസായി ഇറങ്ങി വന്ന പാന്റ് വലിച്ചു കേറ്റി ഞാൻ ബസ്റ്റോപ്പിലെ തിണ്ടിലേക്ക് ഇരിക്കുന്നതിനിടെ അവനോട് പറഞ്ഞു...!

നേരത്തെ ആരതിയെ തെറിവിളിച്ചു പിന്നാലെ പോവാൻ നിന്നയെന്നെ യദു പിടിച്ചുവെക്കുന്നതിനിടക്ക് എന്റെ ബെൽറ്റ്‌ പൊട്ടിയിരുന്നു...! ഇപ്പൊ പാന്റാണെങ്കി എനിക്കൊടുക്കത്ത ലൂസും...!

"" നിങ്ങള് ക്ലാസ്സില് കേറാതെ എങ്ങോട്ടാ പോയിരുന്നേ...? "" ബസ്റ്റോപ്പിലങ്ങനെ വായും പൊളിച്ചിരുന്ന് ആരതിക്ക് പണികൊടുത്തതാലോയിച്ചു കുളിരുകൊള്ളുമ്പള്ളാണ് വിച്ചു അങ്ങനൊരു ചോദ്യമിട്ടത്...!

"" ഞങ്ങള് ലൈബ്രറി വരെ...! "" നടന്നതൊക്കെ അവനറിഞ്ഞ ചെലപ്പോ പിടിച്ചിടിച്ചാലോന്നൊരു സംശയം എനിക്കുണ്ടായിരുന്നകാരണം ഞാൻ അത്രേം പറഞ്ഞ് സിഗർറ്റ് വാങ്ങിവരുന്ന യദുവിനെ നോക്കി...!

"" ഇനി cctv ല്

💬 Comments

View all comments