0%

Chapter Title : ആരതി കല്യാണം 11 [അഭിമന്യു]

"" നീയത് ഇതുവരെ വിട്ടില്ലേ...? "" മൊത്തത്തിൽ മൂട് പോയ ഞാൻ ശോകമടിച്ചു ഇരിക്കുന്നത് കണ്ട ഹരി എന്റെ തോളിൽ കൈവച്ച് പറഞ്ഞു...!

"" നീ പേടിക്കണ്ട്ര...! ഇതൊക്കെ അവളുമാർടെ അഭിനയാന്ന എനിക്ക് തോന്നണേ...! "" യദു അവന് തോന്നിയത് എല്ലാവരോടുമായി പറഞ്ഞതും വിച്ചു അവന് നേരെയോറ്റ ചീറലായിരുന്നു...!

"" പൊക്കോണം മൈരേ നീ...! ആ പെണ്ണിന്റെ തോള്ളെന്ന് നോരേം പതേം ഒക്കെ പിന്നെങ്ങനെ വന്ന്...? അവളെന്ത് കോക്ക കോളേം മെന്റൊസും മിണിങ്ങ്യ...? "" അത് ശെരിയാന്ന് തോന്നിയോണ്ടാവണം യദു പിന്നൊന്നും മിണ്ടീല...! ശേഷം വിച്ചു തുടർന്നു,

"" പോരാത്തേന് ഇവൻ മോശല്ല്യാത്ത അടി തെന്നെയാണ് ആ പെണ്ണിനെ അടിച്ചേ...! അത് കൊണ്ടിട്ട് തലച്ചോറിന് വല്ലോം പറ്റിയാന്ന് കൂടി നോക്കിയ മതി...! "" അവൻ ഇനിയെന്നെ പേടിപ്പിക്കാൻ പറഞ്ഞതാണോന്ന് അറിയില്ല, അത് കെട്ട് ഞാനെന്തായാലും പേടിച്ചു...! കാരണം കിഡ്നി വല്ലോം ആയിരുന്നെങ്കി എന്റെ കൊടുക്കായിരുന്നു...! പക്ഷെ ഈ തലചോറൊക്കെ ഞാനെങ്ങനെ കൊടുക്കാനാണ്...?

"" നീ ചെക്കനെ ഇങ്ങനെയിട്ട് പേടിപ്പിക്കല്ലേ...! "" അതും പറഞ്ഞ് യദു എന്നെ നോക്കി ഒന്നൂല്ലടാന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു...!

"" ഓ പിന്നെ, അവൻ കൊറേ പേടിക്കും...! "" എന്നെയൊന്ന് പുച്ഛിച്ച് വിച്ചു വീണ്ടും തുടർന്നു,

"" വെറുതെയാണോടാ നിന്നെ നാട്ടിലെ പിള്ളാര് ഒറ്റഭീ ഒറ്റഭീന്ന് വിളിക്കണേ...? "" അത് കേക്കേണ്ട താമസം അവന്മാരെല്ലാവരും എന്നെയും വിച്ചൂനെയും മാറി മാറി നോക്കി...!

"" ഒന്നും മനസിലായില്ലാലെ...? ഇവന്റെ ഒറ്റ ബുദ്ധി കാരണം നാട്ടിലെ പിള്ളാരിട്ട പേര ഈ ഒറ്റഭീന്ന്...! "" പിന്നെന്താണ്ടായേന്ന് പറയണ്ടല്ലോ...?

💬 Comments

View all comments