Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
"" കുടിച്ഛ് ബോധമില്ലാതെ ഹോസ്റ്റലിൽ ആദർശ് തുപ്പിയ വാക്കുകൾ...! അതിന് ശേഷം അവൻ പറഞ്ഞത് എനിക്ക് അവന്റെ വായീന്ന് തന്നെ കേക്കണായിരുന്നു...!
ഉള്ളിലെ ദേഷ്യമെല്ലാം ആക്‌സിലേറ്ററിൽ തീർത്തതോണ്ട് മുക്കാമണിക്കൂറിനുള്ളിൽ ഞാൻ കോളേജിലെത്തി...!
കോളേജിലെ പരിപാടിയോട് അനുബന്ധിച്ഛ് പുറത്ത് കൂടി നിന്നവരെ മൈന്റാക്കാതെ ഞാൻ കാറും പാർക്ക് ചെയ്ത് പുറത്തിറങ്ങി...! അവർടെയെല്ലാം നോട്ടം എന്നിൽ തന്നെയായിരുന്നു...!
ഉടുത്ത മുണ്ട് മടക്കിക്കുത്തി ഫോണെടുത്ത് ഞാൻ യദുവിനെ വിളിച്ചു...!
"" അവനെവടെ...? "" അത് ചോദിക്കുമ്പോ എന്റെ ശബ്ദം ഉറച്ചതായിരുന്നു...!
"" ബോയ്സിന്റെ ബാത്റൂമിൽ...! "" അത് കേട്ടതും ഞാൻ ഫോൺ കട്ടാക്കി...! വേറൊന്നും മനസ്സിലുണ്ടായിരുന്നില്ല...! അവനെ കൈയിൽ കിട്ടണം...! അത്രമാത്രം...!
സ്റ്റേജിൽനിന്ന് വലിയ ശബ്ദത്തിൽ പാട്ട് കേക്കാം...! അവൻ പറഞ്ഞതനുസരിച്ഛ് ഞാൻ നേരെ ബാത്‌റൂമിലേക്ക് നടന്നു...! സംഭമെല്ലാം അറിഞ്ഞിട്ടാണോന്ന് അറിയില്ല, പോവുന്നവഴിയിൽ ഒരുപാട് പേര് കൂടിനിൽപുണ്ട്...! എന്റെ വരവ്വ് കണ്ട അവർ എനിക്ക് വഴിതരാനെന്നോണം മുന്നിൽ നിന്ന് മാറിക്കൊണ്ടിരുന്നു...!
ലോക്ക് ചെയ്ത ബാത്‌റൂമിന്റെ വാതിൽ ശക്തിയായി തട്ടിയതും സെക്കന്റുകൾക്കുള്ളിൽ തന്നെ അത് തുറന്നു...!
അകത്തേക്ക് കേറിചെന്ന ഞാൻ കാണുന്നത് ക്ലോസെറ്റിനുമേലെ അവശനായി കിടക്കുന്ന ആദർശിനെയാണ്...! മുഖത്തൊക്കെ തല്ലുകൊണ്ട പാടുണ്ട്...! പോരാത്തേന് ഷർട്ടേല്ലാം കീറി നാശമായി...!
"" ഇന്നലെ എന്തൊക്കെയോ വലിച്ഛ് കേറ്റി ഹോസ്റ്റലിന്റെ ടെറസിലിവൻ ഒടുക്കത്തെ ഷോയായിരുന്നു...! പറഞ്ഞ് പറഞ്ഞ് ചെയ്തുകൂട്ടീതൊക്കെ പൊറത്ത് വരണകണ്ടപ്പോ നമ്മടെ കണ്ണൻ അത് റെക്കോർഡങ്ങ് ചെയ്തു...! പക്ഷെ അവൻ ഇന്ന് രാവിലേണ് എനിക്കിത് അയച്ഛ് തന്നെ...! "" ആദർശിന്റെ കെടപ്പ് നോക്കി നിക്കുമ്പഴാണ് അജയ്യ് എന്നോടായി പറയുന്നത്...!
എല്ലാം കേട്ടതും എന്റെ റിലേ പോയി...!
💬 Comments
View all comments