Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
"" എനിക്ക് ഇവന്റെ വായീന്ന് തന്നെ എല്ലാം കേക്കണം...! "" ന്നും പറഞ്ഞ് ഞാൻ ആദർശിനെ വലിച്ച് നിലത്തിട്ടു...! എന്റെ അപ്പോഴത്തെ ഭാവം കണ്ട് പേടിതോന്നിയ അവന്മാര് എന്നെ പിടിച്ചുവെക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല...! എന്റെ പരമാവധി ശക്തിയിൽ ഞാനവന്മാരെ തള്ളിക്കൊണ്ട് ആദർശിന്റെ ചിറിനോക്കി തുടർച്ചയായി ഇടിച്ചുകൊണ്ടിരുന്നു...!
"" എന്തിനായിരുന്നു...? പറ മൈരേ...! ഈ തന്തയില്ലാത്തരം എന്തിനായിരുന്നൂന്ന്...? "" ഇത്രേം ദിവസം ഉള്ളിലൊതുക്കിയതെല്ലാം പുറത്ത് വന്നുകൊണ്ടിരുന്നു...!
പെറ്റ തള്ളേടെ മുന്നീപോലും തലതാഴ്ത്തി നിന്നതാണ് ഞാൻ...! സ്വന്തം ചേച്ചിക്കുപോലും വിശ്വസിക്കാൻ പറ്റാത്തവൻ...!
എല്ലാർടേം മുന്നിൽ നിരപരാതിത്വം തെളിയിക്കാൻ കഴിയാതെ വെന്തുരുകിയ നിമിഷമെല്ലാം എന്റെ മുന്നിലൂടെ കടന്നുപോയി...!
"" ഇനി തല്ലല്ലേ...! ഞാൻ പറയാം...! "" എന്നും പറഞ്ഞവൻ കരഞ്ഞുകൊണ്ടെന്റെ കാലിൽ വീണു...! അത് കണ്ടതും എല്ലാരുംകൂടി ഒരുമിച്ചെന്നെ പിടിച്ചുവച്ചു...!
"" ഇവന്റെ തല്ലുകൊണ്ട് ചാവണ്ടെങ്കി വേഗം പറയടാ കുണ്ണേ...! "" കൂതറിമാറാൻ ശ്രേമിച്ചുകൊണ്ടിരുന്ന എന്നെ ശക്തിയിൽ പിന്നിലേക്ക് വലിക്കുന്നതിനിടെ യദു അവനോടായി ചീറി...! തൊട്ടുപിന്നാലെ അജയ്യ് ചെന്ന് ആദർശിനെ തറയിൽ നേരെയിരുത്തിയതും അവൻ പറഞ്ഞുതുടങ്ങി...!
"" അന്ന് നിങ്ങള് ആരതി താമസിക്കുന്ന സ്ഥലം ചോദിച്ചു വന്നപ്പോ തന്നെ എനിക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു...! അപ്പഴാ നിങ്ങള് ആരതിക്ക് പണികൊടുക്കാൻ വേണ്ടി നടക്കാന്നൊള്ള കാര്യം ഞാൻ അറിയണത്...! നിങ്ങള് പോണ കറക്റ്റ് ദിവസോം സമായൊക്കെ ഹരിയും അജയ്യും പറയുന്നത് ഞാൻ കേട്ടിരുന്നു...! അത് ഞാൻ ആരതിയോട് പറയേം ചെയ്തു...! "" കുറ്റബോധംകൊണ്ട് നിലത്തുനോക്കിയവൻ പറഞ്ഞുകൊണ്ടിരിക്കെ അവനൊന്ന് നിർത്തി...! ഇപ്പൊ കാര്യങ്ങൾടെ ഇരുപ്പുവശം ഏകദേശമെനിക്ക് മനസ്സിലായി തുടങ്ങി...! ശ്വാസമോന്ന് നീട്ടിയെടുത്തവൻ
💬 Comments
View all comments