0%

Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]

വിഷ്ണു അശോകൻ, എന്ടൂടെ ഒന്നാക്ലാസ് തൊട്ട് ഡിഗ്രിവരെ ഒരുമിച്ചുപടിച്ചവൻ....! പോരാത്തേന് എന്റച്ഛന്റെ പെങ്ങളാണ് ഇവന്റമ്മ....! ഞാനിന്നുവരെ എന്തൊക്കെ തല്ലിക്കോളിത്തരം കാണിച്ചിട്ടുണ്ടോ അതിലൊക്കെ ഈ മൈരനും ഒരുവലിയ പങ്കുണ്ട്...! ഇതുവരെ ഇവനെവിടായിരുന്നു എന്നാലോയിച്ഛ് നിക്കുമ്പോഴേക്കും വഴിയിൽ നിന്ന ആരൊക്കെയോ തട്ടിമാറ്റി അവൻ നടന്നെന്റടുത്തെത്തിയത് ...! എന്റടുത്തു നിന്ന ആരതിയെയും എന്നേം മാറിമാറി നോക്കീട്ടും കാര്യം മനസിലാവാത്തവൻ,

""ഇതെന്താടാ ഇത്!!!??? ഏഹ്...?? ഇതെന്താ പ്രശ്നം...??"" എന്നവൻ വെപ്രാളംത്തോടെ ചോദിച്ചപ്പോ,

""പ്രശ്നം ന്ന് പറഞ്ഞ ഭയങ്കര തമാശയാ, എന്റെ കല്യാണം കഴിഞ്ഞു.....!!"" എന്നോരോഞ്ഞ ചിരിയോടെ പറയാനാണെനിക് തോന്നിയത് ...!ഇപ്പൊ എനിക്കൊരു കാര്യം മനസ്സിലായി, ഇന്നെന്റെ കല്യാണമാണെന്ന് അറിയാത്ത രണ്ടേ രണ്ടുപേരെ ഇവിടൊള്ളു, ഒന്ന് ഞാനും രണ്ട് ഇവനും...!

""നീ ഇത്രേം നേരം എവിടായിരുന്നു...!!!?? "" പിന്നെ അമ്മായിയെയും കണ്ടില്ല, എന്തെ, എന്റെ തള്ള നിങ്ങളെ കല്യാണം വിളിച്ചില്ലേ..!?? "" എന്തോ ആലോചിച്ചുനിന്ന അവനോട് ഞാൻ ചോദിച്ചതും,

"" എടാ ഞാനും അമ്മേം ഇവിടെയിലായിരുന്നു... അച്ഛമ്മക്ക് എന്തോ വയ്യാന്നു പറഞ്ഞോണ്ട് അവരെ കാണാൻ വല്യച്ഛന്റെ വീട്ടിക്ക് പോയതാ ...!! പക്ഷെ എനിക്കിന്നലെ മുതലേ എന്റെ തള്ളേടെ പെരുമാറ്റം കണ്ട് എന്തോ ഒരു ഡൌട്ട് അടിച്ചതാണ് , ഇപ്പഴാ ഇതാണ് കാരണം ന്ന് മനസ്സിലായെ....!!"" എന്നവൻ പറഞ്ഞപ്പോ ഇനി അവനെ മനപ്പൂർവം മാറ്റിനിർത്തിയതാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല...!! കാരണം വേറെ ആരെയൊക്കെ എന്റമ്മേം ചേച്ചിയും കയ്യിലെടുക്കാൻ നോക്കിയാലും ഇവനെ അങ്ങനെ പറ്റിലാന്ന് അവർക്കറിയാം...!! ഇവനീ കല്യാണത്തിനെ പറ്റി എന്തേലും ഒരു സൂചന കിട്ടിയിരുന്നേൽ അവൻ അപ്പൊ തന്നെ എന്നെ അറിയിച്ചേനെ...!!

""മറ്റവന്മാരും അവളുമാരും

💬 Comments

View all comments