0%

Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]

വന്നിട്ടുണ്ടല്ലോ...!"" സ്വകാര്യം പറയുമ്പോലെ അവനെന്റെ ചെവികടുത്തു വന്നുനിന്ന് പറഞ്ഞതും ആരെന്ന രീതിയിൽ ഞാനവനെ പുരികം പൊക്കിനോക്കി, ശേഷം ആരതിയെ ഒന്ന് നോക്കിയ അവൻ,

"" എടാ ആ സന്ദീപും ആൽബിയും പിന്നെ ഇവള്ടെ കൂടെണ്ടായിരുന്ന ബാക്കി ശിങ്കിടികളില്ലേ..? കല്യാണി, മഞ്ജിമ, ജെന്നി,, ഇവരെയൊന്നും മറന്നിട്ടില്ലല്ലോ നീ....! "" എന്നവൻ ചോദിച്ചതും ഇല്ലെന്ന് ഞാൻ തലയാട്ടി....!

"" എന്നാൽ അവറ്റകൾ എല്ലാം പൊറത്തുനിപ്പുണ്ട്...!"" അവൻ പറഞ്ഞുനിർത്തിയതും അവിരിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്നൊരു ചിന്തയെന്നിലുണ്ടായി....! ഇനി ഇവളെ എങ്ങാനും കൊണ്ടുപോവാനായിരിക്കോ..? ആയാൽമതിയായിരുന്നു... നമ്മുടെ പിള്ളേരെ എല്ലാവരേം വിളിച്ഛ് ഇവരെ പൂട്ടാണോ എന്ന അവന്റെ ചോദ്യത്തിന് ഇപ്പൊ വേണ്ടെന്നാണ് ഞാൻ മറുപടി പറഞ്ഞത്, കാരണം ഇനി ഞാൻ വിചാരിക്കുന്നപോലെ ഇവളെ കൊണ്ടുപോവാനാണ് അവർ വന്നതെങ്കിൽ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി, ഈ ശല്യം ഒഴിവാവോലോ...!

കുറച്ച് നേരംകൂടി എന്റടുത്തുനിന്നോരോന്ന് ചോദിച്ച ശേഷം ഇപ്പൊ വരാന്നും പറഞ്ഞവൻ അവിടെന്നിറങ്ങി നടന്നതും അതെ സമയംതന്നെ നേരത്തെ വിച്ചു പറഞ്ഞ ആരതിടെ വാലാട്ടിപട്ടികൾ എന്നേം ആരതിയേം നോക്കി വരുന്നത് കണ്ടു... വരുന്നതിനിടെക് സന്ദീപും ആൽബിയും വിച്ചുവിനെ കലിപ്പിച്ചൊന്നു നോക്കാനും മറന്നില്ല... അവരുടെ കലിപ്പ് നോട്ടം കണ്ട വിച്ചു നിനക്കൊക്കെ കിട്ടിയതൊന്നും പോരെ എന്ന മട്ടിൽ അവനേം കടന്നുപോയ അവരെ തിരിഞ്ഞു നോക്കി....!

അവർ സ്റ്റേജിൽ കേറുന്നതുവരെ എന്റെ നോട്ടം മൊത്തം സന്ദീപിനേം ആൽബിയേം ആയിരുന്നു... നിലത്തിരുപ്പുണ്ടായിരുന്ന നിലവിളക്കെടുത്തു ഇവറ്റകളുടെ തലയടിച്ചു പൊളിച്ചാലോ എന്ന എന്റെ ചിന്തയെ എങ്ങനൊക്കെയോ ഞാൻ പിടിച്ചുനിർത്തി... സത്യം പറഞ്ഞ ഈ സന്ദീപ് മൈരന്റെ മോന്ത കണ്ടാൽ തന്നെ ആർക്കും ഒന്ന്

💬 Comments

View all comments