0%
Chapter 1

ആരതി കല്യാണം ? 2 [അഭിമന്യു]

Author : അഭിമന്യു | Read All Parts | 👁 209 |

അവർ പോയതിന് ശേഷം ഒരു പതിനഞ്ചു മിനുട്ടോളം ഫോട്ടോ പരിവാടി തുടർന്നു... പലരും ഇപ്പോഴും ഞങ്ങളെ നോക്കി മുൻപിലെ കസേരകളിൽ ഇരിക്കുന്നതുകണ്ട് നിനക്കൊന്നും വേറെ പണിയില്ലേടാ വായുംപൊളിചിരിക്കാൻ എന്നുറക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും പല പല കാരണങ്ങളാൽ വേണ്ടാന്നുവെച്ചു... ചേലോർടെ നോട്ടം കണ്ടാൽ കല്യാണത്തിന്റെ തലേന്ന് ഇവളെ പൂശാൻ വന്ന എന്നെ ഇവരെല്ലാരും പിടിച്ച് കെട്ടിച്ചപോലുണ്ട്... അത്ഭുതമെന്ന് പറയട്ടെ ഇതിനിടക്കൊന്നും ഈ നായിന്റെ മോൾ കമാന്നൊരാക്ഷരം മിണ്ടുന്നതുപോലും ഞാൻ കേട്ടില്ല, ഇനിവൾടെ നാവെങ്ങാനും ഇറങ്ങിപോയോ..? അങ്ങനാണേൽ നാവിന്റെ കൂടെ ഇവൾക്കും അങ്ങ് ഇറങ്ങി പോവായിരുന്നില്ലേ...! പക്ഷെ വേറെ ഒരുകാര്യം കൂടിയുണ്ട്, ഇന്ന് രാവിലെ എന്നെ ഇവിടെ ഇറക്കി പോയ അഖിലിനെയും ശ്രീയെയും പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല... നായിന്റെ മക്കള് കാരണം ഞാൻ ഇങ്ങനെ മൂഞ്ചി നിക്കണ്ടവസ്ഥയായി... എനിക്കപ്പഴേ സംശയം തോന്നേണ്ടതായിരുന്നു, എന്താന്ന് വെച്ചാൽ, രാവിലെ നാലും കൂടിയെന്നെ വിളിക്കാൻ വന്നപ്പോഴും കാറിൽ കേറിയപ്പോ എന്നെ പിടിച്ചവന്മാരുടെ നടുകിരുത്തിയപ്പോഴും വരുന്ന വഴി ഇടക്കിടക്ക് എന്നെ ഒരുകുന്ന കാര്യം പറഞ്ഞപ്പോഴെല്ലാം ഞാൻ ശ്രേദ്ധികണമായിരുന്നു...! അല്ലെങ്കിലും എനിക്കറിയോ എന്നെ പിടിച്ച് കെട്ടിക്കാനാണ് ഇവരുടെ ഉദ്ദേശം ന്ന്...ഇതൊക്കെ ഏതെങ്കിലും നാട്ടിൽ സാധാരണ നടക്കുന്ന കാര്യാണോ...?   അങ്ങാനോരോന്നാലോയിച്ചു അട്ടം നോക്കിനികുമ്പോഴാണ് അളിയൻ വന്ന് ഫുഡ്‌ അടിക്കാൻ വിളിക്കുന്നത്... പിന്നെ നേരെ പോയി അവിടെ ഫുഡ്‌ അടിക്കാൻ ഇരുന്നിരുന്ന കൊച്ചുപിള്ളേരുടെ ഇടയിൽ ഒരു ഗ്യാപ് കിട്ടിയപ്പോ അവടെ പോയി ഇരിക്കാൻ നിന്ന എന്നെ അളിയൻ പിടിച്ചുവലിച്ചുകൊണ്ട് വേറെ കസേരയിൽ കൊണ്ടുപോയി ഇരുത്തി... അടുത്തായി ആരതിയെയും ഇരുത്തി... ഇവള്ടെ അടുത്തിരിക്കാൻ വയ്യാത്തോണ്ടാണ് ഞാൻ അവടെ ഗ്യാപ് കണ്ടപ്പോ കേറാൻ നോക്കിയേ... ഈ മൈരിന്റെ കൂടെ ഇരിക്കണല്ലോ എന്നാലോയിച്ചപ്പോ എന്നെ വലിച്ചുകൊടുന്ന അളിയനെ മനസ്സിൽ കൊറേ തെറിയും പറഞ്ഞ് ഞാൻ നിർവൃതിഅണഞ്ഞു...! അതികം താമസിക്കാതെ തന്നെ എല്ലാം വന്നു, നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടും ഉളുപ് പണ്ടേ ഇല്ലാത്തതൊണ്ടും ഞാൻ വലിച്ചുവാരി തിന്നാൻ തുടങ്ങി... കഴിക്കുന്നതിനിടക്ക് ആരതിയെ നോക്കാനും ഞാൻ മറന്നില്ല, അവള്ടെ പപ്പടവുമായുള്ള മല്പിടിത്തം കണ്ട് അവൾക്കും എന്നെപോലെ ഉളുപ്പിലാന്ന് തോന്നി, എന്താ തീറ്റ... പായസം വിളമ്പാൻ വന്ന ചേട്ടനോട് പിന്നേം അവൾ ചോറ് ചോദിച്ചപ്പോ അപ്പുറത്തെ ഇല്ലേൽന്ന് വാരിത്തിനടി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പറഞ്ഞില്ല...!

💬 Comments

View all comments