Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
നിന്ന എന്നെ അളിയൻ പിടിച്ചുവലിച്ചുകൊണ്ട് വേറെ കസേരയിൽ കൊണ്ടുപോയി ഇരുത്തി... അടുത്തായി ആരതിയെയും ഇരുത്തി... ഇവള്ടെ അടുത്തിരിക്കാൻ വയ്യാത്തോണ്ടാണ് ഞാൻ അവടെ ഗ്യാപ് കണ്ടപ്പോ കേറാൻ നോക്കിയേ... ഈ മൈരിന്റെ കൂടെ ഇരിക്കണല്ലോ എന്നാലോയിച്ചപ്പോ എന്നെ വലിച്ചുകൊടുന്ന അളിയനെ മനസ്സിൽ കൊറേ തെറിയും പറഞ്ഞ് ഞാൻ നിർവൃതിഅണഞ്ഞു...! അതികം താമസിക്കാതെ തന്നെ എല്ലാം വന്നു, നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടും ഉളുപ് പണ്ടേ ഇല്ലാത്തതൊണ്ടും ഞാൻ വലിച്ചുവാരി തിന്നാൻ തുടങ്ങി... കഴിക്കുന്നതിനിടക്ക് ആരതിയെ നോക്കാനും ഞാൻ മറന്നില്ല, അവള്ടെ പപ്പടവുമായുള്ള മല്പിടിത്തം കണ്ട് അവൾക്കും എന്നെപോലെ ഉളുപ്പിലാന്ന് തോന്നി, എന്താ തീറ്റ... പായസം വിളമ്പാൻ വന്ന ചേട്ടനോട് പിന്നേം അവൾ ചോറ് ചോദിച്ചപ്പോ അപ്പുറത്തെ ഇല്ലേൽന്ന് വാരിത്തിനടി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പറഞ്ഞില്ല...!
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, കഴിപ്പ് കഴിഞ്ഞ് അവിടെന്ന് ഇറങ്ങാൻ വേണ്ടി ഞങ്ങങ്ങൾ പുറത്തേക്കിറങ്ങി... സാധാരണ കല്യാണങ്ങളിൽ കണ്ടുവരുന്ന കാലിൽ തൊട്ട് വണങ്ങളും കെട്ടിപിടികലും എല്ലാം അതിന്റെ മുറക്ക് തന്നെ നടന്നു... ഞങ്ങക്ക് പോവാൻ വേണ്ടി അളിയൻ കാറുമായി വന്നതും ചാടിപ്പിടിച്ഛ് ഫ്രണ്ട് സീറ്റിൽ കേറാൻ നോക്കിയ എന്നെ ചേച്ചിപിടിച്ഛ് ബാക്കിൽ ഇരുത്തി എന്നിട്ട് അവൾ അവിടെ കേറിയിരുന്നു, ഇവൾക്ക് ഫ്രണ്ടിൽ ഇരിക്കാനാണെങ്കിൽ വേറെ വണ്ടിയിൽ വന്നാൽപോരെ എന്നൊരു തോന്നൽ എനിക്കുണ്ടായെങ്കിലും കാര്യമാക്കിയില്ല... എന്റൊപ്പം പിന്നിൽ ഇരുന്ന ആരതിയെ ഞാൻ മൈൻഡ് ആകാൻ നിന്നില്ല, അവളെന്നെയും.... പോവുന്നതിനിടെക്ക് ചേച്ചിയും അളിയനും എന്തൊക്കെയോ പറയുന്നുണ്ടായിരുനെങ്കിലും ഞാൻ അത് ശ്രെദ്ധിക്കാൻ പോയില്ല... എന്റെ മനസ്സുമുഴുവൻ ഇനി എന്ത് എന്ന ചിന്തയായിരുന്നു, ഇവളും ആയി ഒരു ജീവിതം എനിക്ക് ആലോചിക്കാനെ
💬 Comments
View all comments