0%

Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]

വയ്യ... ഇതിനും മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ...? ഇവളെ ഇട്ടിട്ട് പോയ ആ നായിന്റെ മോനെ കയ്യിൽ കിട്ടിയ ഞാൻ ചെലപ്പോ കൊന്നെന്ന് വരും, അയാളേം പറഞ്ഞിട്ട് കാര്യമില്ല, കല്യാണം ഉറപ്പിച്ചെന് ശേഷം ഈ മൈരത്തിടെ സ്വഭാവം അയാൾക് മനസ്സിലായി കാണും...!

എന്റെ വീട്ടിലേക്കുള്ള തിരിവ് എത്തീട്ടും അങ്ങോട്ടുപോവാതെ നേരെ പോവുന്ന അളിയനോട് ഞാൻ,

""ഇതെന്താ ഇങ്ങോട്ട്..? നമ്മളിതെവിടേക്കാ..??"" ന്ന് ചോദിച്ചതും നമ്മൾ ആരതിടെ വീട്ടിലേക്കാണ് പോവുന്നതെന്ന ചേച്ചിടെ മറുപടി കേട്ടപ്പോ എനിക്കങ്ങ് പൊളിഞ്ഞുകേറി...

""അതെന്തിനാ അങ്ങോട്ട് പോണേ..? എനിക്കെന്റെ വീട്ടി പോണം...""

""നീ എന്തൊക്കെയാ പറയണേ അഭി..? സാധാരണ കല്യാണം കഴിഞ്ഞാൽ അതിരാത്രി ആഘോഷിക്കണത് പെണ്ണിന്റെ വീട്ടിലാന്ന് നിനക്കറിയില്ലേ... പിന്നെന്താ..?"" ആദിരാത്രി ആഘോഷിക്കേ..? അതും ഇവള്ടെ കൂടെ, എന്റെ പട്ടി ആഘോഷിക്കും,

"" ദേ ചേച്ചി എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ നീ... എനിക്കെന്റെ വീട്ടിപ്പോയ മതി... ഇവള് വേണെങ്കി അങ്ങോട്ട് പൊക്കോട്ടെ... "" ഒട്ടും അടങ്ങാതെ ഞാൻ തെറിച്ചു നിന്നെങ്കിലും ചേച്ചിയത് നിഷ്ക്കൂർണം തള്ളിക്കളഞ്ഞു, എന്നിട്ട്,

""അഭി നീ കൊഞ്ചാതവിടിരുന്നെ... നിനക്കുവേണ്ടി ഓരോ ആചാരങ്ങള് മാറ്റാനൊന്നും പറ്റില്ല...!!"" അമ്പിനും വില്ലിനും അടുക്കാതെയുള്ള ചേച്ചിയുടെ മറുപടി എന്നെ തെല്ലോന്ന് നിരുത്സാഹപ്പെടുത്തി... എങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു...!

""എങ്കിൽ ഒരു കാര്യംചെയ്യാം, ഞാൻ നമ്മടെ വീട്ടിൽ ആദിരാത്രി ആഘോഷിക്കാം ഇവൾ ഇവള്ടെ വീട്ടിൽ ആഘോഷിക്കട്ടെ... അതല്ലേ നല്ലത്...!"" എന്നൊരു ബുദ്ധിപരമായ ആശയം ഞാൻ മുന്നോട്ട് വച്ചെങ്കിലും അതിനെന്നെ ഒന്ന് കൂർപ്പിച്ചു നോക്കിയേതല്ലാതെ ചേച്ചിയൊന്നും പറഞ്ഞില്ല... അല്ലെങ്കിലും കഴിവുള്ളവനെ ലോകം അംഗീകരിക്കില്ലല്ലോ... പിന്നെയും ഞാൻ ഓരോ മുടക്കുവർത്തമാനങ്ങൾ പറഞ്ഞെങ്കിലും ചേച്ചിയത്

💬 Comments

View all comments