Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
പെണ്ണ് മുറിയിലേക്ക് വന്നതും ഞാൻ ഞെട്ടി പോയി, നീയെതാടി കുരുപ്പേ എന്ന് ചോദിക്കുമ്പോഴേക്കും,
""ചേട്ടന് മാറിയുടുക്കാനുള്ള ഡ്രസ്സ് തരാൻ വല്യമ്മ പറഞ്ഞു...! "" എന്നും പറഞ്ഞ് അവൾ ഒരു ഷർട്ടും പിന്നെ ഒരു മുണ്ടും എനിക്ക് തന്നതും ജെട്ടി നിന്റച്ഛൻ താരോടി എന്ന് ചോദിക്കുന്നേനു മുന്പേ അവൾ ഇറങ്ങി പോയി...!
എന്തായാലും ഒന്ന് കുളിച്ചേക്കാം എന്ന് തീരുമാനിച്ചു ഞാൻ കുളിക്കാൻ കേറി പെട്ടന്ന് തന്നെ ഇറങ്ങുവേം ചെയ്തു... പിന്നെ കൊറേ നേരം ഫോണിലും നോക്കി ഇരുന്നെങ്കിലും എന്തോ ഒരു അസ്വസ്ഥത... ഉള്ളിൽ എന്തൊക്കെയോ ഒരു ബുദ്ധിമുട്ട് പോലെ... എന്തായാലും ആരതിടെ കൂടെ എനിക്ക് ജീവിക്കാൻ പറ്റില്ല... അത് എന്നെപോലെ തന്നെ അവൾക്കും അറിയാം...
ആരാണിവൾ...?? എന്ന ചിന്ത കൊറേ നേരായി എന്റെ ഉള്ളിൽ കെടന്ന് പോളക്കുന്നു...
എന്റമ്മേം ആരതിടെ അമ്മേം ഒരേ നാട്ടുകാരിയും ഒന്നാം ക്ലാസ്സ് തൊട്ട് പത്തുവരെ ഒരുമിച്ച് പഠികേം ചെയ്തവരാണ്... വിധിയുടെ വിളയാട്ടം കൊണ്ടാവാം കല്യാണം കഴിഞ്ഞ് ഒരേ നാട്ടിൽ തന്നെ ഇവർ എത്തിപെടുവേം ചെയ്തു... എന്റെ വീട്ടീന്ന് ഓറഞ്ഞൂർ മീറ്റർ മാത്രേ ആരതിടെ വീട്ടിലേക്കുള്ളു... എന്റെ അച്ഛനും അമ്മേം ലവ് മാര്യേജ് ആയിരുന്നെങ്കിൽ ആരതിടെ അച്ഛനും അമ്മേം അറേഞ്ജ്ഡ് മാര്യേജ് ആയിരുന്നു...! ചെറുപ്പത്തിൽ ഞാനും ചേച്ചിയും അമ്മേടെ കൂടെ ഇവിടേക്ക് വരുമായിരുന്നു, അങ്ങനെയാണ് ഞാനും അവളും കമ്പനി ആവുന്നത്... എന്നും പറഞ്ഞ് എനിക്കിവളോട് പ്രേമോം മാങ്ങാത്തൊലിയൊന്നും ഒരിക്കലും തോന്നിട്ടില്ല എന്നിരുന്നാലും ഞാനും ചേച്ചിയും ആരതിയുമായിട്ട് നല്ല ക്ലോസ്സ് ആയിരുന്നു... പക്ഷെ വലുതാവുംതോറും അതെല്ലാം കുറഞ്ഞു വന്നു...! പക്ഷെ അവളും ചേച്ചിയുമായുള്ള സൗഹൃത്തിനു ഒരു
💬 Comments
View all comments