0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

തല്ലിയവന്മാരും നിൽക്കുന്നത് കണ്ടത്...!! പിന്നെ എല്ലാർക്കും കൊറേ ആട്ടും തുപ്പും അതിന്റൊപ്പം ഞങ്ങക്ക് ഞങ്ങടെ ആദ്യത്തെ ലാസ്റ്റ് വാണിംഗും കിട്ടി... ഇനിയെത്രയെത്ര ലാസ്റ്റ് വാണിംഗ് വരാൻ കിടക്കുന്നു....!!

പ്രിൻസിപ്പളിന്റെ റൂമിൽ നിന്നിറങ്ങിയ ഞങ്ങളെ അവന്മാർ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു... അതിനൊരു നടുവിരലും ഇട്ടുകൊടുത്ത് ഞങ്ങളിങ്ങു പൊന്നു...!!!

ക്ലാസ്സിൽ കേറാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ടീച്ചർക്ക് മുഖം കാണിക്കാനെങ്കിലും ഫസ്റ്റ് പീരിയഡ് കേറാൻ തീരുമാനിച്ചു...!! ക്ലാസ്സിൽ കേറി ജന്മനാ ഞങ്ങൾക്കെഴുതികിട്ടിയ ലാസ്റ്റ് ബെഞ്ചിൽ നോക്കുമ്പോ പരിചയമില്ലാത്തൊരുത്തൻ അവടെ ഇരിക്കുന്നു...!! അവനെ കണ്ട അജയ് ആരാടാ മൈരേ നീ എന്ന് ചോദിക്കുന്നതിനു പകരം ആരാ ബ്രോ എന്ന് സൗമ്യമായി ചോദിച്ചതും, അവൻ ഞങ്ങളെ അഞ്ചു പേരെയും വിലയിരുത്തുന്നത് പോലെയൊരു നോട്ടം നോക്കി, ശേഷം

"" ഞാൻ ആദർശ്, ആദർശ് മാരാർ...!! ഇന്നലെ വരാൻ പറ്റിയില്ല...!! ഞാൻ ഇവിടെ ഇരുന്നോട്ടെ..?? ഇവടെ ഇനി വേറെ ആരേലും വരാനുണ്ടോ...?? "" എന്നവൻ ചോദിച്ചതും വിച്ചു അതിന് വേറെ ആരും വരാനില്ല, ബ്രോ തന്നെ അവിടിരുന്നോ എന്ന് മറുപടി നൽകി...!! പെട്ടന്ന് ഏതോ ഒരു പെണ്ണ് ഞങ്ങടെ അടുത്തോട്ടു വന്നു,

"" നിങ്ങടെ കൂട്ടത്തിലാര അഭി...?? "" അവള്ടെ ചോദ്യം കേട്ട ഞാൻ,

"" അറിഞ്ഞിട്ടെന്തിനാ...?? ""ന്ന് ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു ചോദിച്ചതും അവളെന്നെ അടിമുടിയൊന്ന് നോക്കി...!! എന്താടി ചോദിച്ചത് പിടിച്ചില്ലേ...???

""തന്നെ തേർഡ് ഇയറിലെ ആരതി ചേച്ചി വിളിക്കുന്നു...!!"" എന്നും പറഞ്ഞവൾ തിരിച്ചു നടന്ന് ഞങ്ങടെ ക്ലാസ്സിലെ തന്നെ വേറൊരു ബെഞ്ചിൽ പോയിരുന്നു, എന്നിട്ട് വീണ്ടും എന്നെ നോക്കികൊണ്ട്

"" പിന്നെ

💬 Comments

View all comments