0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

മാത്രേ ഒള്ളു...!!

""അഭി, എന്താ നിന്റെ പ്ലാൻ...?? അവളെ മറ്റന്നാ പോവുമ്പോ കൊണ്ടുപോവോ...??"" മുന്നിലെ ഡസ്‌കിൽ എനിക്കഭിമുഖമായി നിന്ന് വിച്ചു ചോദിച്ചതും,

""എന്റെ പട്ടി കൊണ്ടോവ്വും...!!""

""എടാ ആര്യേച്ചി സീനാക്കില്ലേ...!!??"" എന്റെ മറുപടിക്കെട്ട് സംശയത്തോടെ ചോദിച്ചവനെ ഒന്ന് നോക്കിയശേഷം അവന്മാരെ വിളിച്ഛ് ഞാൻ പുറത്തോട്ടിറങ്ങി...!! ആദർശ് ഏതോ പെണ്ണിനോട് സംസാരിച്ചു അവടെ തന്നെയിരുന്നു...! എന്തേലും കാണിക്കട്ടെ മൈര്...!!

""നീയെന്താ ഒന്നും പറയാത്തെ...!!"" പുറത്തെ ഒരു മരത്തിന്റെ ചോട്ടിൽ ഇനിയെന്ത് ചെയ്യും എന്നാലോയിച്ചിരുന്ന എന്നോട് വിച്ചു വീണ്ടും ചോദിച്ചതും എനിക്ക് തോന്നിയ ഒരു ഐഡിയ അവനോട് പറയാൻ തീരുമാനിച്ചു...

"" അതിന് അവളെ കൊണ്ടോവാൻ നമ്മളാരും അന്ന് ക്ലാസ്സിൽ വരില്ലല്ലോ...!!"" അവന്മാരോടത് പറഞ്ഞപ്പോ ഇവനെന്ത് മൈരാ ഈ പറയണേ എന്ന് മനസിലാവാതെ അവരെന്നെ നോക്കിനിന്നു,

""നമ്മളൊരു ട്രിപ്പ്‌ പോവുന്നു... അതും ഇന്ന് വൈകീട്ട് തന്നെ ...!!""

""ട്രിപ്പൊ...?? എങ്ങോട്ട്...??"" എന്റെ ഐഡിയ കേട്ട് അവന്മാരെന്നെ അഭിമാനത്തോടെ നോക്കും എന്ന് പ്രതീക്ഷിച്ച ഞാൻ പൊട്ടനായി...!! എന്നാലും ഏത് വിധേനെയും അത് നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു...

""ആ ട്രിപ്പ് തന്നെ... അതും ഗോവ...!! നമ്മൾ ഇന്ന് വൈകീട്ട് ഇവിടുന്ന് ഇറങ്ങുന്നു പിന്നെ വ്യാഴം വെള്ളി ശെനി ഞായർ മൊത്തം എൻജോയ് ചെയ്യുന്നു തിങ്കളാഴ്ച രാവിലെ ഇവടെ എത്തുന്ന രീതിയിൽ തിരിച്ചു വരുന്നു...!!"" പറഞ്ഞുതീർത്ത് ഒരു നൂറേ നൂറ്റിപ്പത്തിന്റെ ഒരു ചിരിയും അങ്ങ് കൊടുത്തു...!!! ട്രിപ്പ്‌ എന്ന് കേട്ടപ്പോ അജയ് ഒന്ന് ഉഷാറായെങ്കിലും യദുവും വിച്ചൂവും ചെറുതായൊന്നു എതിർപ്പ് പ്രേകടിപ്പിച്ചു...!! ഹരിയാണെങ്കി അമ്പിനും വില്ലിനും അടുക്കുന്നുമില്ല... അവസാനം കാലിൽ വീണ് കെഞ്ചിയപ്പോ അവന്മാരും യെസ് മൂളി...!!

ഒരു പെണ്ണിനെ പേടിച്ഛ് ട്രിപ്പ്‌ പോവാൻ മാത്രം ഞാനൊരു ഭീരുവായിട്ടല്ല, അവളെ കൊണ്ടുപോവാൻ സൗകര്യം തീരെ ഇല്ലാഞ്ഞിട്ട... അങ്ങനെ ഞാൻ കൊണ്ടുപോയാൽ അത് ഞാൻ തോൽവി സമ്മതിക്കുന്നതിന് തുല്യമാവും, അത് വേണ്ട... ഞാൻ സമ്മതിക്കില്ല എന്ന് അറിയാവുന്നോണ്ടവൾ ചേച്ചിയെയും കൂട്ടുപിടിച്ചു... ചേച്ചിക്കാണെങ്കി ഈ നായിന്റെ മോളെ നല്ല കാര്യോം ആണ്, ഇനി ഞാനവളെ കൊണ്ടോവില്ലാന്ന് അറിഞ്ഞ പിന്നെ മനസമാധാനം തരില്ല...!! അപ്പോ ഞാൻ നോക്കിട്ട് ഈ

💬 Comments

View all comments