Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
നേരെ അത് അവള്ടെ ചേട്ടനോടും പറഞ്ഞു...! പിറ്റേദിവസം ഞങ്ങള് അവനെ അവന്റെ ക്ലാസ്സികേറി തല്ലി... പിന്നെ വലിച്ചു കൊടുന്ന് ഗ്രൗണ്ടിലിട്ടും തല്ലി, അതും എല്ലാരുടേം മുമ്പിലിട്ട്... ഇനി ഈ കോളേജിൽ കേറിയ അവനെ വെട്ടിക്കൂട്ടും എന്ന് കൂടി പറഞ്ഞതോടെ ചെക്കൻ പിന്നെയി വഴിക്ക് വന്നിട്ടില്ല...!!! "" അതെന്തായാലും നന്നായി...!! അല്ലെങ്കിലും പെണ്ണിന്റെ കലത്തി കേറിപിടിച്ചാൽ നല്ല ഇടികൊടുക്കണം...!!
അവന്റെ കഥക്കെട്ട് വണ്ടിടെടുത്തെത്തിയപ്പോ അവന്മാരോട് സലാം പറഞ്ഞു ഞങ്ങളിറങ്ങി...!! പോവുന്നവഴിക്ക് നാളെ കോളേജിൽ വരുന്നതും ആരതിടെ മുന്നിൽ ഷോ ഇറക്കുന്നതും ആലോചിച്ഛ് ഞാൻ മൊത്തം കുളിരുകൊള്ളുവായിരുന്നു...!!
എന്നെ വീട്ടിലാക്കി വിച്ചു എന്നോട് ജിമ്മിൽ വെച്ച് കാണാന്നും പറഞ്ഞു തിരിച്ചുപോയി...!! പിന്നെ കുളിയെലാം കഴിഞ്ഞ് പ്രോട്ടീനും എടുത്ത് ജിമ്മിലേക്ക് വിട്ടു ഒന്ന് നന്നായി കളിച്ചു...!! പത്താം ക്ലാസ്സുത്തോട്ടെ ഞാനും വിച്ചൂവും ജിമ്മിൽ പോവാന്തുടങ്ങിയിരുന്നു...!! ഞങ്ങടെ ആശാൻ മനാഫിക്ക എന്നെ മിസ്റ്റർ മലപ്പുറത്തിന് ട്രെയിൻ ചെയാൻ നോക്കിയതാ..! അത് ഏറെകൊറേ മുന്നോട്ടുപോവേം ചെയ്തു...!!
പക്ഷെ എന്റെ കുത്തികഴപ്പ് കാരണം വാട്ടർ കട്ടിങ് തുടങ്ങിയപ്പോ എന്നെ കൊണ്ടുപറ്റിലാന്ന് എനിക്ക് മനസ്സിലായി...!! ഒന്ന് രണ്ടാഴ്ച വെള്ളം കുടിക്കാണ്ട് നിൽക്കാന്നൊക്കെ പറഞ്ഞ നമ്മളെകൊണ്ട് കൂട്ടിയാകൂടില്ല...!! അതോണ്ട് ഞാനോരോ കാരണം പറഞ്ഞ് പിന്മാറി..!! അതിന് ശേഷം മനാഫിക്ക എന്നോട് കൊറേ കാലത്തിനു മിണ്ടിയില്ല...!! പാവം...!!
തിരിച്ച് വീട്ടിലെത്തി നേരെ പോയൊരു കുളി പാസാക്കി... പിന്നെ താഴെച്ചെന്ന് തള്ളയോട് തിന്നാൻ തരാനും പറഞ്ഞവടെ ഇരുന്നു...
""നീ ഇന്ന് ആരതിയെ കണ്ടോടാ...??"" പട്ടിയെ അഴിച്ചുവിട്ടമാതിരി ചേച്ചി ടേബിളിന് ചുറ്റും മണത് നടന്ന് അവസാനം എന്റെ അടുത്തായി വന്നു ചോദിച്ചതും തിന്നോണ്ടിരുന്ന
💬 Comments
View all comments