Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
വൈകീട്ട് എന്നെ ഹോസ്റ്റലിൽ വന്ന് പിക്ക് ചെയ്ത മതി...!!""
ഹോസ്റ്റലോ...??? അയ്യേ...!! വെറും മുപ്പത് കിലോമീറ്റർ പോവാൻ മടിച്ചിട്ടാണോ ഇവളി ഹോസ്റ്റലിലൊക്കെ നിക്കണേ...?? ഹോസ്റ്റലാവുമ്പോ എന്ത് മൈര് വേണേലും കാണിക്കാലോലെ... അല്ലെങ്കി തന്തേടെ കാശിന്റെ കഴപ്പ് കാണിക്കണതാവും...!!
"" വല്ല എപ്പരാച്ചികളെയൊന്നും കൊണ്ടോവാൻ എന്നെ കൊണ്ടുപറ്റില്ലാന്നും കൂടി അവളോട് പറഞ്ഞേക്ക് വിച്ചു...!!"" അത് കേട്ട വിച്ചു എന്നേം അവളേം മാറി മാറി നോക്കികൊണ്ട് ഞാനെന്താടാ നിന്റെയൊക്കെ ദൂതനോ എന്ന് ചോദിക്കാൻ പറ്റാതെ നിന്നു...!!
"" നീ കൊണ്ടുപോവും അഭി...!! ഇല്ലെങ്കിൽ കാണാം...!!! അപ്പൊ ശെരി...! "" ന്ന് പറഞ്ഞവൾ എന്റെ മറുപടിക്ക് നിൽക്കാതെ തിരിച്ചു നടന്നതും എന്തോ മറന്നപോലെ തിരിഞ്ഞുനോക്കി,
"" പിന്നെ നെക്സ്റ്റ് ഫ്രൈഡേ ഫ്രഷേഴ്‌സ് ഡേ ആണ് കേട്ടോ...!! ആരും മറക്കല്ലേ...!! "" ന്ന് പറഞ്ഞോണ്ടവൾ വെളിയിലോട്ട് പോയി...!!! അവള് മറക്കല്ലേ ന്ന് പറഞ്ഞസ്ഥിതിക്ക് അങ്ങ് മറന്നേക്കാം...!!!
ചുറ്റും നോക്കിയപ്പോ ക്ലാസ്സിന്റെ അകത്തും പുറത്തുമായി മൊത്തം പിള്ളാര്... ഇത്രേംപേരടെ മുന്നിൽ വെച്ചാണ് അവളിതൊക്കെ പറഞ്ഞെ എന്നുള്ള ബോധം എന്റെയുള്ളിൽ അവശേഷിച്ച മാനാഭിമാനത്തിന് വിള്ളലേകി...!!
വല്ലാത്ത തലവേദന ഞാനൊന്ന് കെടക്കട്ടെന്നും പറഞ്ഞ് ബെഞ്ച്ലിരുന്നതും ആദർശ് എന്റെ അടുത്തിരുന്നൊണ്ട്,
""ഏതാ അളിയാ ആ പെണ്ണ്...?? എന്ത് ബാംഗിയാ കാണാൻ...!! വമീഖ ഗബ്ബിയെ പറിച്ചു വെച്ചപോലുണ്ട്....!!"" ആദ്യമായിട്ടവന്റെ കോഴിത്തരം ഞങ്ങടെ മുന്നിൽ തുറന്ന് കാട്ടിയതും പറിച്ചു വച്ചപോലെയല്ല തൊലിച്ചു വച്ചപോലെയാണ് എന്ന് പറയാനാണെനിക് തോന്നീത്...!! പക്ഷെ അവൻ പറഞ്ഞതും സത്യാണ്... അവളെ കാണാൻ ഗോതയിലെ ആ പെണ്ണിനെ പോലെ തന്നെയുണ്ട്... ഒരു നുണക്കുഴിയും പിന്നെ ചന്തിവരെയുള്ള മുടിയുണ്ടെന്ന വത്യാസം
💬 Comments
View all comments