Chapter Title : ആരതി കല്യാണം 7 [അഭിമന്യു]
ചോദിച്ചതിന് ഞാൻ അതെന്ന് തലയാട്ടി...! എന്റെ ചേച്ചിയും ഇവിടെ തന്നെയാണ് പഠിച്ചത്...!
"" ആര്യ എന്ത് നല്ലൊരു സ്റ്റുഡന്റായിരുന്നു...! താൻ എന്താ ഇങ്ങനെ ആയെ...? Don't you feel ashamed...? ""ന്ന് എന്നെ നോക്കി ആ സ്ത്രീ കേറുവോടെ പറഞ്ഞു...! നേരത്തെ സുന്ദരിയായ ടീച്ചർന്ന് ഞാൻ വെറുതെ പറഞ്ഞതാ, ആ മൈരത്തിനെ കാണാൻ അത്രക്ക് ഭംഗിയൊന്നൂല്യ...!
"" അതല്ലെങ്കിലും അങ്ങനെയാ ശാരി മിസ്സേ, എല്ലാ കുടുംബത്തിലും കാണോലോ പറയിക്കാനായിട്ടൊരു സന്താനം...! "" ഒരു വയ്യസ്സായ പെണ്ണുംപിള്ള കൊറേ പുച്ഛവും വാരിവിതറി മറ്റവളെ താങ്ങിക്കൊണ്ട് പറഞ്ഞതും എനിക്കങ്ങ് കേറി...!
"" ദേ സാറെ, വല്ല സസ്‌പെൻഷനോ ഡിസ്മിസ്സലോ തരാനാണ് വിളിച്ചതെങ്കി അത് നോക്കാം...! അല്ലാതെ ഈ പെണ്ണുമ്പിള്ളേടെ ചൊറി വർത്തമാനം കേൾപ്പിക്കാനാണെങ്കി അതൊന്ന് റെക്കോർടെയ്ത് അയച്ചു തന്ന മതി, ഞാൻ സൗകര്യംപോലെ കേട്ടോളാം...! "" ഉള്ളിലെ ദേഷ്യം ഞാൻ പരമാവധി ഒതുക്കി പ്രിൻസിയോട് പറഞ്ഞതും ആ തള്ളയെന്നെ ഒന്ന് കടുപ്പിച്ചു നോക്കി...!
പിന്നെ കൊറേ നേരത്തിനു അവിടെ നടന്ന സംഭവങ്ങളും അതിനുള്ള കാരണവുമൊക്കെ പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു...!
"" ഞങ്ങടെ ക്ലാസ്സിലെ പെൺകുട്ട്യോളെ ശല്ല്യം ചെയ്യലാണ് സാറേ ഇവന്റെ മെയിൻ പണി...! ഇന്ന് ഞങ്ങടെ ക്ലാസ്സിലെ ആരതിയോട് ഇവനെന്തോ വൃത്തികേട് പറഞ്ഞു, അത് ചോയ്ക്കാൻ ചെന്നപ്പഴാ ഇവന്മാര് ഞങ്ങളെ തല്ലിയെ...! "" എന്ന പച്ച കള്ളം സന്ദീപ് അവടെ നിരത്തിയതും ഞാൻ അവന്മാരെയൊന്ന് നോക്കി...! അവരടെ മുഖത്തും എന്റെയതെ ഞെട്ടലാണ്...! യദുവാണെങ്കി സന്ദീപിനെ കലിപ്പിച്ച് നോക്കുന്നുണ്ട്...!
"" ഇല്ല്യാത്തത് പറഞ്ഞ കണ്ണടിച്ച് ഞാൻ പൊളിക്കും പുന്നാര മോനെ...! "" കലികയറിയ
💬 Comments
View all comments