0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

എത്തി ഞങ്ങളുടെ കൂടെ കൂടിയിരുന്നു...! അവസാനം കളി കൈയീന്ന് പോവും എന്ന് തോന്നിയ ആരൊക്കെയോ ചേർന്നെന്നെ സന്ദീപിൽ നിന്നും ഒരുവിധത്തിൽ പിടിച്ച് മാറ്റുവായിരുന്നു...!

"" നാണം ഇല്ലേടാ മൈരേ ഇങ്ങനെ വന്ന് തല്ലുകൊള്ളാൻ, ഇതിപ്പോ കൊറേയായില്ലേ...! കൊള്ളുന്ന നിനക്കില്ലേലും തല്ലുന്ന എനിക്ക് തന്നെ എന്തോപോലെ...! "" നിലത്ത് കിടന്ന് ചുമച്ചോണ്ടിരുന്ന സന്ദീപിനെ നോക്കി ഞാൻ ചീറി...!

"" സ്റ്റോപ്പ്‌ ഇറ്റ്...!! "" ക്ലാസ്സുമൊത്തം മുഴങ്ങുന്ന ശബ്ദത്തോടെ ഒരു പടുകെളവൻ അകത്തേക്ക് കേറിവന്ന് അലറി...! പ്രിൻസിപ്പൽ മൈരനാണ്...! ഇയാള് ചത്തില്ലേ...!

"" all of you, come to my office right now...! "" ന്നും പറഞ്ഞ് അങ്ങേരോരു ലോഡ് തുപ്പലങ്ങു തെറിപ്പിച്ചു...! മൈര്, ഒരു കൊട എടുക്കാർന്നു...! ശേഷം എന്നെയും നിലത്ത് കിടന്ന സന്ദീപിനേം ചൂഴ്ന്നൊന്ന് നോക്കി പുറത്തോട്ട് പോയി...!

പ്രിൻസിപ്പളിന്റെ ഓഫീസിൽ ഞാനും യദുവും വിച്ചൂവും ഹരിയും അജയ്യും കൂടാതെ സന്ദീപും ആൽബിയും പിന്നെ വേറെ എഴേട്ടുപേരും കൂടി ഉണ്ടായിരുന്നു...! പോരാത്തേന് കുറച്ച് സാറുമാരും ടീച്ചർമാരും കൂടിയതോടെ പരുപാടിയൊന്ന് കൊഴുത്തു...!

"" തനിക്കൊക്കെ എന്തും കാണിക്കാനുള്ള സ്ഥലമാണോടോ ഇത്...? ഏഹ്...! എന്റെ കാരിയറിൽ ഇത്രേം അലമ്പ് ബാച്ച് ഇതുവരെ ഉണ്ടായിട്ടില്ല...! "" ഔ ഫ്രഷ് ഫ്രഷ് ഫ്രഷ്...! ഞങ്ങളെ നോക്കി പ്രിൻസിപ്പൽ അത് പറഞ്ഞപ്പോ എനിക്കങ്ങനെയാണ് മനസ്സിൽ തോന്നിയത്...! ഇയാളിത് എത്രാമത്തെ പ്രാവിശ്യാണാവോ ഈ ഡയലോഗ് തന്നെ പറയണേ...!

"" താനാ ആര്യ ടെ ബ്രദർ അല്ലെ...? "" പ്രിൻസിപ്പളിന്റെ കൊണയൊന്ന് നിന്നതും കൂട്ടത്തിലെ സുന്ദരിയായൊരു മിസ്സ്‌ ചുണ്ടത്തു വിരൽ വച്ച് തന്റെ സംശയം

💬 Comments

View all comments