Chapter Title : ആരതി കല്യാണം 7 [അഭിമന്യു]
ജയിലും കോടതിയും കേറിയിറങ്ങിയേനെ...! എന്തായാലും താനൊരു സോറി പറഞ്ഞേക്ക്...! "" തന്റെ കണ്ണാട ഊരി കൈയിൽ പിടിച്ച് ആരതിയേം എന്നേം നോക്കി പ്രിൻസിപ്പാളത് പറഞ്ഞു നിർത്തി...! എനിക്ക് അയാളോട് വെറും പുച്ഛമാണ് തോന്നിയത്...! ഇവള്ടെ ഈ നാറിയ അഭിനയത്തിന് മുന്നിൽ മോന്തയും കുത്തി വീണ ഒരു ശുദ്ധ കോമാളി...! അവളോട് സോറി പറയാൻ എനിക്ക് മനസ്സില്ല...!
"" എന്റെ പൊന്ന് സാറെ ഞാനിവളോട് സോറിയും കോപ്പൊന്നും പറയാൻപോണില്ല...! നിങ്ങളിവൾടെ മൂഞ്ചിയ അഭിനയം കണ്ട് ഓരോന്ന് തീരുമാനിക്കല്ലേ...! ഞാനിവളോട് വൃത്തികേട് പറഞ്ഞൂന്നൊള്ളെന് എന്താ തെളിവ്...! ഇനി ഇവറ്റകളു പറയണ്ണത് കെട്ടിട്ടാണോ...!? "" എല്ലാം കേട്ട് ഒരു ഉണ്ണാക്കനെ പോലെ ഞാനവളോട് സോറി പറയൂന്ന് വിചാരിച്ച എല്ലാവരും ഒരു നിമിഷം സ്‌തംപ്പിച്ചു നിന്നു...! ഇങ്ങനെ ഒരു പ്രതികരണം അവരോട്ടും പ്രതീക്ഷിച്ചിട്ടില്ലായിരിക്കണം...! ആരതിയെന്നെ കണ്ണ്മിഴിച്ഛ് നോക്കുന്നുണ്ട്...!
"" ഞങ്ങളും ഇവരും തമ്മിൽ കോളേജ് തൊടങ്ങിയപ്പോ തൊട്ട് ഓരോ പ്രേശ്നങ്ങളാന്നുള്ള കാര്യം ഇവടെ എല്ലാർക്കും അറിയാവുന്നതാണ്...! ഞങ്ങളെ ശെരിക്ക് റാഗ് ചെയാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷൻ ഇവർക്കു നന്നായിട്ടുണ്ട്...! അതോണ്ട് എനിക്ക് പണിതരാൻ വേണ്ടി ഇവര് കാണിക്കുന്ന വെറുമൊരു ചീപ്പ് ഷോ മാത്രമാണിത്...! "" അവരോരുത്തരുടേം മുഖത്ത് ഒരു പുച്ഛത്തോടെ നോക്കി ഞാൻ പറഞ്ഞു തീർത്തു...!
"" അപ്പൊ പിന്നെ ഇതോ...! "" ആരതിയുടെ കൂടെ വന്ന പെണ്ണ് അവളുടെ ബാഗിൽ നിന്നും രാവിലെ ഞാൻ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്ന ഫോട്ടോസെല്ലാം പുറത്തെടുത്ത് വീണ്ടും തുടർന്നു...!
"" ഇത് നീ ഒട്ടിച്ചതല്ലേ, ഇവളെ മനപ്പൂർവം നാണംകെടുത്താൻ വേണ്ടി...! അല്ലെ...!? "" കൈയിലെ ഫോട്ടോസെല്ലാം കാണിച്ചെന്നോടവൾ
💬 Comments
View all comments