0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

ഞാൻ വീടിന് ചുറ്റും നടന്ന് നോക്കിയെങ്കിലും അവന്മാരെ കണ്ടില്ല...! പെട്ടന്നാണ് മുറ്റത്തേക്ക് അച്ഛന്റെ ഇനോവ കേറി വരുന്നത്...! വിച്ചുവാണ്, കൂടെ അവന്മാരും ഉണ്ട്...!

"" കൊറച്ച് കോഴിയെടുക്കാനാണോടാ നിങ്ങളെല്ലാവരും കൂടി കെട്ടി എഴുന്നള്ളി പോയെ...? "" കാറിൽ നിന്ന് ഇറങ്ങിയ അവരെ നോക്കി ഞാൻ ചോദിച്ചുകൊണ്ട് കോഴി നിറച്ച കോട്ട ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി...!

"" ഇത്രേം സാനങ്ങള് ഇവൻ ഒറ്റക്കെങ്ങനെയാടാ വണ്ടിയിൽ കേറ്റി വെക്കാ...? അതോർത്തിട്ടാ ഞങ്ങള് പോയെ...! "" അജയ് പറഞ്ഞ് നിർത്തിയതും ഞാനവനെ ആദരവോടെ ഒന്ന് നോക്കി...! ഇവനൊരു വലിയ മനസ്സിന്റെ ഉടമയാണ്...!

അങ്ങനെയൊരോ പണിയിൽ പെട്ട് സമയം പോയതറിഞ്ഞില്ല...! നാട്ടിലെ പിള്ളാര് മിക്കവരും ശരത്തേട്ടന്റെ വീട്ടിലും ഇവിടെയും വന്നുപോയോണ്ടിരുന്നു...! അവന്മാരുള്ളൊണ്ട് വലിയ സീൻ ഉണ്ടായിരുന്നില്ല...! ഇരുട്ട് ആവുംതോറും ആളുകളുടെ എണ്ണം കൂടികൊണ്ടിരുന്നു...! അവരെയെല്ലാം സ്വീകരിക്കാനായി അച്ഛൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്...! ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്, കാരണം മറ്റന്നാൾ എക്സാം തുടങ്ങുന്നത് കാരണം ആരതി കല്യാണത്തിന് വരാൻ സാധ്യതയില്ല...! അവള്ടെ അമ്മ എന്റമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്, പഠിക്കാൻ കൊറേണ്ടത്രേ...! ആ പറിയത്തി ഇല്ല്യാത്തത് തന്നെയാണ് നല്ലത്...!

നേരം ഇരുട്ടിയതും അധികം താമസിക്കാതെ വിളമ്പൽ തൊടങ്ങി...! തലേ ദിവസമായോണ്ട് ഇന്ന് ചിക്കൻ കറിയും നെയ്‌ച്ചോറുമാണ് സ്പെഷ്യൽ, അതിന്റെ കൂടെ ചില്ലി ചിക്കനുമുണ്ട്...! ഏതൊരു കല്യാണപ്പന്തലിലേം പോലെ നാട്ടിലെ പിള്ളാരായ ഞങ്ങൾ തന്നെ വിളമ്പാൻ നിന്നു...! ഇടക്കൊരോ ചിക്കൻ പീസും അകത്താക്കാൻ ഞങ്ങളാരും മറന്നില്ല...! ചിലരൊക്കെ വന്ന് ആരോടോ ദേഷ്യമുള്ള പോലെ തിന്നുന്നത് കണ്ടപ്പോ അത്ഭുതം തോന്നി...! അതൊക്കെ പോട്ടെന്ന് വെക്കാം, ഞാൻ

💬 Comments

View all comments